Breaking News

ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ പരിസ്ഥിതി സംരക്ഷണത്തിലൂന്നുന്നവയാകും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മറാബിഉല്‍ അജ്ദാദി അമാന ( പൂര്‍വികര്‍ കൈമാറിയ പൈതൃകങ്ങളുടെ സംരക്ഷണം നമ്മുടെ ബാധ്യത) എന്ന മുദ്രാവാക്യവുമായി ഈ വര്‍ഷം ഡിസംബര്‍ 18 ന് ഖത്തര്‍ ദേശീയ ദിനമാഘോഷിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിലൂന്നുന്ന പരിപാടികള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്ന് സംഘാടക സമിതി അറിയിച്ചു.

ഖത്തര്‍ പരിസ്ഥിതിയും അതിന്റെ സ്വാഭാവിക പാരമ്പര്യവും പരിപാലിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികളുണ്ടാകും.

ഈ വര്‍ഷവും അല്‍ സദ്ദിലെ ദര്‍ബുസ്സാഇയിലെ പരിപാടികളുണ്ടാവില്ല. അടുത്ത വര്‍ഷം മുതല്‍ ഉമ്മു സലാല്‍ മുഹമ്മദില്‍ പണി പൂര്‍ത്തിയാകുന്ന സ്ഥിരം വേദിയില്‍ ദേശീയ ദിന പരിപാടികളുണ്ടാകും.

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന വ്യത്യസ്ത പരിപാടികളാകും ഈ വര്‍ഷത്തെ ദേശീയദിനാഘോഷത്തെ സവിശേഷമാക്കുക.
ഖത്തര്‍ 2022 ഫിഫ ലോക കപ്പിന്റെ റിഹേര്‍സ്യല്‍ ആയി കണക്കാക്കപ്പെടുന്ന ഫിഫ അറബ് കപ്പിന്റെ കലാശക്കൊട്ട് ഈ വര്‍ഷത്തെ ദേശീയദിനാഘോഷത്തിന് മാറ്റുകൂട്ടും.

Related Articles

Back to top button
error: Content is protected !!