Uncategorized

ഖത്തറില്‍ ഉല്‍പാദനക്ഷമതയുള്ള കുടുംബങ്ങള്‍ക്ക് 29 കടകള്‍ സൗജന്യമായി നല്‍കാനൊരുങ്ങി തൊഴില്‍ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ പ്രഥമ കൃത്രിമ ഐലന്റായ പേള്‍ ഖത്തറില്‍ പണി പൂര്‍ത്തിയാകുന്ന ‘കമ്മ്യൂണിറ്റി മാര്‍ക്കറ്റ്’ പദ്ധതിയില്‍ ഉല്‍പാദനക്ഷമതയുള്ള കുടുംബങ്ങള്‍ക്ക് 29 കടകള്‍ സൗജന്യമായി നല്‍കുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

ഇസ് ലാമിക് അഫയേഴ്‌സ് മന്ത്രാലയം, യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി എന്നിവയുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഗാര്‍ഹിക സംരംഭകര്‍ക്കായുള്ള പദ്ധതി പേള്‍-ഖത്തറില്‍ പൂര്‍ത്തികരണത്തോടടുക്കുന്നതായി മന്ത്രാലയം അറിയിച്ചു.

‘കമ്മ്യൂണിറ്റി മാര്‍ക്കറ്റ്‌സ്’ പ്രോജക്റ്റ് ഉല്‍പാദനക്ഷമതയുള്ള കുടുംബങ്ങള്‍ക്ക് നിരവധി ഔട്ട്‌ലെറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ആഗ്രഹിക്കുന്നു. ലക്ഷ്യമിടുന്നു, മധുരപലഹാരങ്ങള്‍, പരമ്പരാഗത ഭക്ഷണങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, അബായകള്‍, സുഗന്ധദ്രവ്യങ്ങള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവ വില്‍ക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുള്ള 29 ഷോപ്പുകളാണ് നല്‍കുക . കരകൗശലവസ്തുക്കളിലും മികച്ച സമ്പ്രദായങ്ങളിലും സ്വന്തം കമ്പനികള്‍ സ്ഥാപിക്കാന്‍ കുടുംബങ്ങളെ പ്രാപ്തരാക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു സോഷ്യല്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുവാനും ഉദ്ദേശിക്കുന്നതായി ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

പദ്ധതിയുടെ ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. പദ്ധതി വിശദാംശങ്ങളും രജിസ്‌ട്രേഷനും തിരഞ്ഞെടുക്കല്‍ സംവിധാനവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ആഴ്ചകളില്‍ മന്ത്രാലയം വെളിപ്പെടുത്തും.

Related Articles

Back to top button
error: Content is protected !!