Breaking News

ഖത്തറിന് ഐക്യരാഷ്ട സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിന് ഐക്യരാഷ്ട സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വം ലഭിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വം. 182 വോട്ടുകള്‍ നേടിയാണ് ഖത്തര്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ (UNHRC) അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

യുഎന്‍ ജനറല്‍ അസംബ്ലി & കോണ്‍ഫറന്‍സ് മാനേജ്‌മെന്റ് (ഡിജിഎസിഎം) ഡിപ്പാര്‍ട്‌മെന്റിന്റെ വാര്‍ത്താകുറിപ്പ് പ്രകാരം , ഖത്തര്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളാണ് യുഎന്‍ ജനറല്‍ അസംബ്ലി (യുഎന്‍ജിഎ) അംഗരാജ്യങ്ങള്‍ യുഎന്‍എച്ച്ആര്‍സിയിലേക്ക് തിരഞ്ഞെടുത്തത്. ‘രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്

മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ക്കുളള അംഗീകാരമാണിതെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വത്തെക്കുറിച്ച് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ഥാനി ട്വീറ്റ് ചെയ്തു,

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതും അതിന്റെ വിദേശനയത്തിന്റെ തന്ത്രപ്രധാനമായ ഒരു സ്തംഭമായാണ് ഖത്തര്‍ കരുതുന്നത്. , അത് അഭിവൃദ്ധിയും സമാധാനവും കൈവരിക്കാനുള്ള ഒരു പ്രധാന ഘടകമാണ്. 182 രാജ്യങ്ങളുടെ പിന്തുണയോടെ, മനുഷ്യാവകാശ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ ഖത്തറിന്റെ വിജയം, മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ നിരന്തരമായ പരിശ്രമങ്ങള്‍ സ്ഥിരീകരിക്കുകയും അന്താരാഷ്ട്ര വിഷയങ്ങളിലെ ഉദാത്തമായ പരിശ്രമങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതായി ഖത്തര്‍ ഉപപ്രധാനമന്ത്രി വിലയിരുത്തി

Related Articles

Back to top button
error: Content is protected !!