Breaking News

ആരോഗ്യകരവും സുരക്ഷിതവുമായ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വിനായി ഖത്തറും ലോകാരോഗ്യ സംഘടനയും കൈകോര്‍ക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ആരോഗ്യകരവും സുരക്ഷിതവുമായരീതിയില്‍ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വിജയകരമാക്കുവാന്‍ ഖത്തറും ലോകാരോഗ്യ സംഘടനയും സംയുക്ത സഹകരണ പരിപാടി ആവിഷ്‌ക്കരിക്കുന്നു.
‘ആരോഗ്യകരമായ 2022 ലോകകപ്പ്-സ്‌പോര്‍ട്‌സിനും ആരോഗ്യത്തിനും വേണ്ടി പൈതൃകം സൃഷ്ടിക്കുന്നു’ എന്ന തലക്കെട്ടുള്ള മൂന്ന് വര്‍ഷത്തെ സംയുക്ത പദ്ധതി, ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനമായ ജനീവയില്‍ നടന്ന സംയുക്ത ചടങ്ങില്‍, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. തെഡറോസ് ,ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ കുവാരി, ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ഹസന്‍ അല്‍ തവാദി, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ; കിഴക്കന്‍ മെഡിറ്ററേനിയന്‍ ഡബ്ല്യുഎച്ച്ഒ റീജിയണല്‍ ഡയറക്ടര്‍ ഡോ. അഹമ്മദ് അല്‍ മന്ദാരിയും എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിച്ചു.


അടുത്ത വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന 2022 ഫിഫ ലോകകപ്പ് ഖത്തര്‍ സുരക്ഷിതാമാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതം, ആരോഗ്യ സുരക്ഷ, ശാരീരികവും മാനസികവുമായ ക്ഷേമം എന്നിവയുടെ ഉന്നമനത്തിനായി ഫിഫയുമായി ചേര്‍ന്ന് ലോകാരോഗ്യ സംഘടനയും ഖത്തറും സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തും. .
കൂടാതെ, ലോകമെമ്പാടുമുള്ള പ്രധാന കായിക മത്സരങ്ങളില്‍ ഉപയോഗിക്കുന്നതിന്, 2022 ഫിഫ ലോകകപ്പില്‍ പ്രാക്ടീസ് ചെയ്യുന്നതുപോലെ ആരോഗ്യ പ്രമോഷന്‍, സുരക്ഷ, എന്നിവയില്‍ മികച്ച രീതികള്‍ സജ്ജമാക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ മറ്റൊരു നിര്‍ണായക ലക്ഷ്യം.

Related Articles

Back to top button
error: Content is protected !!