Breaking News

ഖത്തറില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്


അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ലോകകപ്പ് ആരവങ്ങള്‍ കെട്ടടങ്ങിയെങ്കിലും ഖത്തറില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് . രാജ്യത്തേക്കുള്ളള സന്ദര്‍ശകരുടെ ഒഴുക്ക് തുടരുകയാണ് . സന്ദര്‍ശകരുടെയും അതിഥികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ 2023 ഫെബ്രുവരിയില്‍ ഖത്തറിലെ ഹോട്ടലുകള്‍ വാര്‍ഷിക വരുമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വ്യക്തമാക്കി.

പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിഎസ്എ) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുറികളുടെ ശരാശരി വരുമാനം 2022 ലെ അതേ മാസത്തെ 280 റിയാലായിരുന്നെങ്കില്‍ 2023 ഫെബ്രുവരിയില്‍ 337 റിയാലായി ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!