
ഖത്തര്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്ക് ?
റഷാദ് മുബാറക്
ദോഹ. ഖത്തര്‍ ലോകകപ്പ് സെമി ഫൈനലിലേക്ക് നീങ്ങുമ്പോള്‍ ഖത്തര്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്ക് എന്നത് കാല്‍പന്തുകളിലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് . 2018 റഷ്യ ലോകകപ്പില്‍ ഇംഗ്‌ളണ്ട് ക്യാപ്ടന്‍ ഹാരി കെയിന്‍ 6 ഗോളുകള്‍ നേടിയാണ് ഗോള്‍ഡന്‍ ബൂട്ട് .ഈ വര്‍ഷം ഗോള്‍ഡന്‍ ബൂട്ട് സാധ്യത പട്ടികയില്‍ 5 ഗോളുകളുമായി കിളിയന്‍ എംബാപ്പെ, 4 ഗോളുകള്‍ വീതം നേടി ലയണല്‍ മെസ്സി, ഒലിവര്‍ ജിറൂദ് എന്നിവരാണുള്ളത്.
ഈ വര്‍ഷം ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കെന്നറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കേണ്ടി വരും.