Breaking News

ഖത്തറില്‍ തിരക്ക് കൂടിയ സമയങ്ങളില്‍ ഹെവി വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും നിരോധനം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ തിരക്ക് കൂടിയ സമയങ്ങളില്‍ ഹെവി വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും നിരോധനം . നവംബര്‍ 26 മുതല്‍ ഡിസംബര്‍ 4 വരെയാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാവിലെ 6മണഇ മുതല്‍ 8.30 വരേയും ഉച്ചക്ക് 12 മണി മുതല്‍ 3 മണി വരേയും വൈകുന്നേരം 5 മണി മുതല്‍ 10 മണി വരേയും നിരോധനം ബാധകമാകും. എ റിംഗ് റോഡ്, ബി റിംഗ് റോഡ്, സി റിംഗ് റോഡ്, ഫെബ്രുവരി 22 റോഡ്, സബാഹ് അല്‍ അഹ് മദ് കോറിഡോര്‍, മുഹമ്മദ് ബിന്‍ ഥാനി സ്ട്രീറ്റ് , മര്‍ഖിയ്യ സ്ട്രീറ്റ്, ്ല്‍ ഇസ്തിഖ്‌ലാല്‍ സ്ട്രീറ്റ് എന്നീ റോഡുകളിലാണ് നിരോധനം ബാധകമാവുകയെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

പൊതു ഗതാഗത ബസ്സുകള്‍ക്കും സ്‌ക്കൂള്‍ ബസ്സുകള്‍ക്കും നിരോധനം ബാധകമാവില്ല. പുലര്‍ച്ചെ 1 മണി മുതല്‍ 5 മണി വരെയൊഴികെ ഹെവി വാഹനങ്ങള്‍ സ്റ്റേഡിയങ്ങള്‍ക്കു ചുറ്റും നിരോധിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!