
ഖത്തറില്‍ ഏപ്രിലിലെ ഇന്ധനവില പ്രഖ്യാപിച്ചു, പെട്രോള്‍ ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും
ദോഹ: 2024 ഏപ്രിലിലെ ഇന്ധനവില ഖത്തര്‍ എനര്‍ജി ഇന്ന് പ്രഖ്യാപിച്ചു. പെട്രോള്‍ ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും
പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 1.95 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2.10 റിയാലും ആയി തുടരും.
ഡീസല്‍ ലിറ്ററിന് 2.05 റിയാലാണ് വില.