Breaking News

ഫിഫ അറബ് കപ്പ് കാണാനെത്തുന്നവര്‍ കൊണ്ടുവരാന്‍ പാടില്ലാത്ത വസ്തുക്കളെന്തൊക്കെയെന്നറിയാം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഏറെ കാത്തിരുന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2021 ലോകോത്തര വേദികളില്‍ ആവേശകരമായ മത്സരങ്ങളോടെ ഇന്ന് ആരംഭിക്കാനിരിക്കെ, സ്റ്റേഡിയത്തിനുള്ളില്‍ ആരാധകര്‍ കൊണ്ടുവരാന്‍ പാടില്ലാത്ത നിരോധിത വസ്തുക്കള്‍ എന്തൊക്കെയെന്ന് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മിറ്റി വ്യക്തമാക്കി.

‘നിങ്ങള്‍ നിങ്ങളുടെ ബാഗുകള്‍ പാക്ക് ചെയ്ത് ഫിഫ അറബ് കപ്പിന്റെ ആദ്യ ദിവസത്തിനായി തയ്യാറെടുക്കുമ്പോള്‍, സെല്‍ഫി സ്റ്റിക്കുകള്‍, ഡ്രോണുകള്‍, പ്രൊഫഷണല്‍ ക്യാമറകള്‍, 2 മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള പതാകകളും ബാനറുകളും, പെര്‍ഫ്യൂം കുപ്പികള്‍, ഗ്‌ളാസ് പാത്രങ്ങള്‍, മഗ്, ക്യാനുകള്‍, ലേസര്‍ പോയിന്ററുകള്‍, വളര്‍ത്തുമൃഗങ്ങള്‍, കുടകള്‍ എന്നീ
നിരോധിത ഇനങ്ങളൊന്നും സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മിറ്റി കളിയാരാധകരോട് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!