
Uncategorized
അറബ് കപ്പില്‍ വിജയം കുറിച്ച് ഖത്തര്‍
ദോഹ : അറബ് കപ്പില്‍ വിജയം കുറിച്ച് ഖത്തര്‍. കാല്‍പന്ത് കളിയാരാധകര്‍ കാത്തിരുന്ന ഫിഫ അറബ് കപ്പ് 2021ന് ലോകകപ്പിനായി ഖത്തര്‍ പണിത ലോകോത്തര സ്‌റ്റേഡിയമായ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ ഥാനി വര്‍ണ്ണാഭമായ ചടങ്ങില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബഹ്‌റൈനെ തോല്‍പ്പിച്ച് ഖത്തര്‍ ജയം കുറിച്ചു.
പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയും ഖത്തര്‍ ഫൗണ്ടേഷന്‍ അധ്യക്ഷ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദും ലോക രാഷ്ട്ര തലവന്‍മാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം നിരവധി പേര്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷിയായി.