
കാണാന്‍ തോന്നുന്നുണ്ടെ മ്യൂസിക്കല്‍ ആല്‍ബം റിലീസിംഗ് ഇന്ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ജാനാ മേരെ ജാനാ ,,തു ഹി ഹേ മേരി സിന്ദഗി എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കു ശേഷം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഒമര്‍ ലുലു അജ്മല്‍ഖാനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘കാണാന്‍ തോന്നുന്നുണ്ടെ’ഇന്ന് വൈകുന്നേരം 7 മണിക്ക് റോയല്‍ പ്‌ളാസ തിയറ്ററില്‍ റിലീസ് ചെയ്യും.
ഖത്തറില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ആല്‍ബം ഫുള്‍ ഹൗസ് എന്റര്‍ടൈന്റ്മെന്റിന്റെ ബാനറില്‍ ഹഫീസ് ഇബ്രാഹിമാണ് നിര്‍മിച്ചത്.
സ്മൃതി ഹരിദാസാണ് നായിക .ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഫിറോസ് എം കെ ആണ് .സിദ്ധാര്‍ഥ് ശങ്കര്‍ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച ആല്‍ബത്തില്‍ പാടിയിരിക്കുന്നത് സിദ്ധാര്‍ഥ് മേനോന്‍ ആണ് .ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍:സരിഗ റിതിന്‍ ,അസ്സോസിയേറ്റ് ഡയറക്ടര്‍:റയീസ് അഹ്‌മദ് ,,അസ്സോസിയേറ്റ് കാമറ :ഷാം ദോഹ ,ഗാഫര്‍ :ഷിജു മേക്കപ്പ് :അനു റാണി ,കോര്‍ഡിനേറ്റര്‍ :വാഹിദ് റഹിം ,മാനേജര്‍ : കുഞ്ഞുമോന്‍ ,മീഡിയ പാര്‍ട്ണര്‍ :എഫ് സെഡ് മീഡിയ .തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍