Uncategorized

കെ.ബി. എഫിന്റെ ‘മീറ്റ് ദി ലെജന്‍ഡ് വേറിട്ട അനുഭവമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. വ്യവസായ സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെ അനുഭവങ്ങള്‍ മനസിലാക്കാനും അവരുമായി സംവദിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരളം ബിസിനസ് ഫോറം നടത്തി വരുന്ന ‘മീറ്റ് ദി ലെജന്‍ഡ്’ പരിപാടിയുടെ സെഷന്‍ -2 സംരംഭകര്‍ക്കും സംഘാടകര്‍ക്കും വേറിട്ട അനുഭവമായി .

മീറ്റ് ദി ലെജന്‍ഡ്, സെഷന്‍ 2വിലെ മുഖ്യ പ്രഭാഷകന്‍ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയിലെ പ്രമുഖ റീടെയില്‍ വാണിജ്യ സ്ഥാപനമായ ചോപ്പിസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാമചന്ദ്രന്‍ ഒറ്റപത്തായിരുന്നു. ആഫ്രിക്കയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്റ്റഡ് കമ്പനിയായ ചോപ്പിസിന് ബോട്‌സ്വാന കൂടാതെ, കെനിയ, സാമ്പിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലായി 166 ഹൈപ്പര്‍ മാര്‍ക്കറ്റുകളുണ്ട്.

തദ്ദേശീയരായ ആഫ്രിക്കന്‍ ജനതയുടെയും സര്‍ക്കാരുകളുടെയും തികഞ്ഞ പിന്തുണയും അനുകൂല മാര്‍ക്കറ്റുമാണ് ചോപ്പിസ് ഗ്രൂപ്പിന്റെ വിജയത്തിനാധാരമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്‍ഫ്രാ സ്ട്രക്ചര്‍, ഉല്പാദന മേഖല എന്നീ ഫീല്‍ഡുകള്‍ ആണ് ഭാവിയില്‍ ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ബിസിനസ് ഫോക്കസ് ചെയ്യേണ്ട മേഖലകള്‍ എന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു.

ഐബിപിസി ഗവേര്‍ണിംഗ് ബോര്‍ഡ് അംഗങ്ങളായ മണികണ്ഠന്‍, താഹ മുഹമ്മദ്, കെബിഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജയരാജ് തുടങ്ങി വ്യവസായ ബിസിനസ് രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു മീറ്റ് ദി ലെജന്‍ഡ്, സെഷന്‍-2 .

കെബിഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ച പരിപാടിയില്‍ , ജനറല്‍ സെക്രട്ടറി നിഹാദ് മുഹമ്മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കിമി അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു.

കെബിഫ് ഫൗണ്ടര്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് വര്ഗീസ് സെഷന്‍ മോഡറേറ്ററായിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡം ഒരുപാട് ബിസിനസ് സാധ്യകളുള്ള എമേര്‍ജിങ് മാര്‍ക്കറ്റാണെന്നും വരും വര്‍ഷങ്ങളില്‍ വലിയ സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള എക്കണോമിയാണെന്നും ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!