ഖത്തറില്‍ സബ്സിഡിയുള്ള സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നവര്‍ക്ക് കനത്ത പിഴയും തടവും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തറില്‍ സബ്സിഡിയുള്ള സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നവര്‍ക്ക് കനത്ത പിഴയും തടവും ലഭിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. സബ്സിഡിയുള്ള സാധനങ്ങള്‍ ലൈസന്‍സറില്‍ നിന്ന് വാങ്ങിയ ശേഷം വീണ്ടും വില്‍ക്കുന്നത് വിലക്കി വാണിജ്യ വ്യവസായ മന്ത്രാലയം സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു.
സബ്സിഡിയുള്ള സാധനങ്ങള്‍ വില്‍ക്കുകയോ മാറ്റുകയോ ചെയ്യുന്നതോ ഏതെങ്കിലും വിധത്തില്‍ വിനിയോഗിക്കുന്നതോ നിരോധിച്ചിട്ടുണ്ടെന്നും ഇത് സബ്സിഡിയുള്ള സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ നിയന്ത്രിക്കുന്ന 2017 ലെ നമ്പര്‍ 5 ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (11) ന്റെ ലംഘനമാണെന്നും മന്ത്രാലയം അറിയിച്ചു.
ഈ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് സബ്സിഡി ഇല്ലാത്തവര്‍ക്ക് സബ്സിഡി സാധനങ്ങള്‍ നല്‍കുന്നതും നിരോധിച്ചിരിക്കുന്നുവെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. സബ്സിഡിയുള്ള ഭക്ഷണസാധനങ്ങള്‍ രാജ്യത്തിന് പുറത്ത് കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു, സബ്സിഡിയുള്ള ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന 2017 ലെ 5-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 12 അനുസരിച്ച് യോഗ്യതയുള്ള വകുപ്പില്‍ നിന്നുള്ള ലൈസന്‍സില്ലാതെ മറ്റൊരു ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണത്തിന് സബ്സിഡിയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്. .
സബ്സിഡി മെറ്റീരിയല്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (16) പ്രകാരം സബ്സിഡിയുള്ള സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നവര്‍ക്ക് 500,000 റിയാല്‍ പിഴയും ഒരു വര്‍ഷത്തില്‍ കൂടാത്ത തടവും അല്ലെങ്കില്‍ രണ്ട് പിഴകളില്‍ ഒന്നോ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.