Archived Articles

ഖത്തര്‍ കെഎംസിസിയുടെ ദില്‍ ഹെ ഹിന്ദുസ്ഥാനി കലാസ്വാദനത്തിന്റെ വേറിട്ട അനുഭവമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ച ‘ആസാദീ കേ അമൃത് മഹോത്സവിന്റെ’ ഭാഗമായി ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദില്‍ ഹേ ഹിന്ദുസ്ഥാനി സാംസ്‌കാരിക പരിപാടി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അസോക ഹാളിലെ നിറഞ്ഞ സദസ്സിന് കലാസ്വാദനത്തിന്റെ വേറിട്ട അനുഭവമായി.


മൂന്നു മണിക്കൂറിലധികം നീണ്ടു നിന്ന പരിപാടിയില്‍ ഗാനമേളയും നൃത്തനൃത്യങ്ങളും ഒപ്പനയും കോല്‍ക്കളിയുംകളരിപ്പയറ്റും എല്ലാം ഒരു വേദിയില്‍ അണിനിരന്നപ്പോള്‍ കാണികള്‍ക്ക് അതൊരു നവ്യാനുഭവമായി മാറി. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നാടോടി നൃത്തങ്ങളും ഗാനങ്ങളും കോര്‍ത്തിണക്കിയായിരുന്നു പരിപാടിയുടെ അവതരണം.


ഖത്തര്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോക്ടര്‍ ദീപക് മിത്തല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും ഇന്ത്യക്കാരുടെ മനസ്സിലുള്ള വികാരമാണ് ഇന്ത്യ എന്നത്. ആ വികാരം ശക്തമായി പ്രതിഫലിപ്പിക്കുന്നതാണ് കെ എം സി സി നടത്തിയ ദില്‍ ഹെ ഹിന്ദുസ്ഥാനി എന്ന സാംസ്‌ക്കാരിക പരിപാടി’ എന്ന് അംബാസഡര്‍ അഭിപ്രായപെട്ടു.


ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ , ഖായിദേമില്ലത്ത് ഫോറം തമിഴ്‌നാട് സ്റ്റേറ്റ് പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാന്മാരായ എം.പി.ഷാഫി ഹാജി അബ്ദുല്‍ നാസര്‍ നാച്ചി, തായമ്പത്ത് കുഞ്ഞാലി, ഭാരവാഹികളായ ഒ.എ.കരീം, എ.വി.എ ബക്കര്‍ കെ.പി. ഹാരിസ്,ഫൈസല്‍ അരോമ എന്നിവര്‍ സംബന്ധിച്ചു.

സെക്രട്ടറിമാരായ റയിസലി വയനാട്, മുസ്തഫ എലത്തൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
കൊച്ചു കുട്ടികളായ ആയിശ ഫാത്വിമ, സയ്യിദ ഫാത്വിമ എന്നിവരായിരുന്നു അവതാരകര്‍ .

ഖത്തര്‍ കെ എം സി സി പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും സെക്രട്ടറി കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!