Archived Articles

ഖത്തര്‍ ഫൗണ്ടേഷനില്‍ ഓട്ടോണമസ് മിനി ബസ് പരീക്ഷിച്ച് ഗതാഗത മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: മൊവാസലാത്ത് (കര്‍വ), ഖത്തര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഖത്തര്‍ ഫൗണ്ടേഷന്റെ കാമ്പസില്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കുന്ന ഒഓട്ടോണമസ് മിനി ബസ് പരീക്ഷിച്ച് ഗതാഗത മന്ത്രാലയം.


അടുത്ത 10 ദിവസങ്ങളില്‍, ലെവല്‍ 4 ഓട്ടോണമസ് മിനിബസ് ട്രയല്‍ ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റിയില്‍ നടക്കും, 3.2 കിലോമീറ്റര്‍ മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടില്‍ ഓട്ടോണമസ് മോഡില്‍ പരമാവധി വേഗത മണിക്കൂറില്‍ 25 കി.മീ.ആയാണ് മൊവാസലാത്ത് (കര്‍വ) മിനി ബസ് പ്രവര്‍ത്തിപ്പിക്കുക .

ഖത്തര്‍ നാഷണല്‍ ലൈബ്രറി മെട്രോ സ്റ്റേഷന്‍, ഖത്തറിലെ കാര്‍ണഗീ മെലോണ്‍ യൂണിവേഴ്സിറ്റി, ഖത്തറിലെ ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റി, ഖത്തര്‍ നാഷണല്‍ ലൈബ്രറി (ക്യുഎന്‍എല്‍), ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി എന്നിവയിലൂടെയാണ് പാത കടന്നുപോകുന്നത്

Related Articles

Back to top button
error: Content is protected !!