
അടിയന്തിര സാഹചര്യങ്ങളിലല്ലാതെ 999 ല്‍ വിളിക്കരുത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ എമര്‍ജന്‍സി നമ്പറായ 999 ല്‍ വിളിക്കരുതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ . നിസ്സാര കാര്യങ്ങള്‍ക്ക് 999 ല്‍ വിളിക്കുന്നത് അത്യാവശ്യ സേവനങ്ങള്‍ നിര്‍വഹിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ഒമിേ്രകാണ്‍ വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ 999 ല്‍ വിളിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും ആശുപത്രി അഡ്മിഷന്‍ ആവശ്യമില്ലെന്നും അത്യാവശ്യ ഘങ്ങളിലേ 999 വിളിക്കാവൂവെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഓര്‍മിപ്പിച്ചു.