ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നാലായിരം കടന്നു, ഇന്ന് 4169 പേര്‍ക്ക് കോവിഡ് , രണ്ടു മരണവും, രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 28470 ആയി
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നാലായിരം കടന്നു, ഇന്ന് 4169 പേര്‍ക്ക് കോവിഡ് , രണ്ടു മരണവും, രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 28470 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 38422 പരിശോധനകളില്‍ 596 യാത്രക്കര്‍ക്കടക്കം 4169 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3573 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. മൊത്തം പരിശോധനയുടെ പത്ത് ശതമാനം പേര്‍ക്കും രോഗം സ്ഥിരീക്കുകയെന്നത് ഏറെ ഗുരുതരമായ ആരോഗ്യ സ്ഥിതി വിശേഷമാണ്.
828 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 28470 ആയി ഉയര്‍ന്നു.
ചികില്‍സയിലായിരുന്ന 57, 91 വയസ്സുകളുള്ള രണ്ട് പേര്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 621 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 65 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 7 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 539 പേര്‍ ആശുപത്രിയിലും 57 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്