2022 ലോകകപ്പിനായി ഖത്തറിലേക്ക് 3,250 സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കുമെന്ന് തുര്‍ക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022 ലോകകപ്പിനായി 3,250 സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കുമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലുവ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
3,000 റയട്ട് പോലീസ്, പ്രത്യേക സേനയിലെ 100 അംഗങ്ങള്‍, 50 ബോംബ് കണ്ടെത്തല്‍ നായ്ക്കള്‍, അവയെ നിയന്ത്രിക്കുന്നവര്‍, 50 ബോംബ് വിദഗ്ധര്‍ എന്നിവരടക്കമാണ് 3250 പേരെ അയക്കുക.
ഞങ്ങളുടെ മൊത്തം 3,250 സുരക്ഷ ഉദ്യോഗസ്ഥര്‍ 2022 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലോകകപ്പിനായി 45 ദിവസത്തേക്ക് ഖത്തറില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കും,” സോയ്ലു പറഞ്ഞു. ”ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തിലധികം ആരാധകര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാടിയില്‍, ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ സുരക്ഷ ഉറപ്പാക്കും,” അദ്ദേഹം പറഞ്ഞു.
38 വ്യത്യസ്ത മേഖലകളിലായി 677 ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തുര്‍ക്കി പരിശീലനം നല്‍കിയിട്ടുണ്ടെന്നും സോയ്ലു കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫിഫ 2022 ഖത്തര്‍ ലോക കപ്പ് നടക്കുക