
Archived Articles
വിദ്യാഭ്യാസമാണ് ഖത്തറിന്റെ നിക്ഷേപ മുന്‍ഗണന
അമാനുല്ല വടക്കാങ്ങര
ദോഹ. സുസ്ഥിര വികസനം ലക്ഷ്യം വെക്കുന്ന ഖത്തര്‍ ദേശീയ വിഷന്‍ 2030 പ്രകാരം വിദ്യാഭ്യാസമാണ് ഖത്തറിന്റെ നിക്ഷേപ മുന്‍ഗണനയെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നു ഐമി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അടിവരയിട്ടത്.
മാനവവിഭവ ശേഷിയില്‍ നിക്ഷേപം നടത്തി രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ഖത്തറിന്റെ ആദ്യ നിക്ഷേപമായി വിദ്യാഭ്യാസം നിലനില്‍ക്കുമെന്നും വിവിധ മേഖലകളിലെ വളര്‍ച്ച, വികസനം, നവീകരണം എന്നിവയിലൂടെ ഖത്തറിന് ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.