വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് മന്ത്രാലയം ചാര്‍ജ് പരിധി നിശ്ചയിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് തൊഴില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയം ചാര്‍ജ് പരിധി പ്രഖ്യാപിച്ചു.
ഈയിടെ ഗാര്‍ഹിക തൊഴിലാളികളുടെ പ്രബോഷന്‍ 9 മാസമാക്കി മാറ്റിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓരോ രാജ്യത്തുനിന്നും വാങ്ങാവുന്ന പരമാവധി റിക്രൂട്ട്‌മെന്റ് ചാര്‍ജുകള്‍ നിശ്ചയിച്ചതെന്നാണറിയുന്നത്.
കെനിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 9,000 റിയാല്‍ മുതല്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് 17,000 റിയാല്‍ വരെയാണ് പരമാവധി റിക്രൂട്ട്‌മെന്റ് ചാര്‍ജ്
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനുള്ള പരമാവധി ചാര്‍ജ് ഇന്താനേഷ്യ: 17,000 റിയാല്‍, ശ്രീലങ്ക: 16,000 റിയാല്‍,ഫിലിപ്പീന്‍സ്: 15,000 റിയാല്‍,ബംഗ്ലാദേശ്: 14,000 റിയാല്‍,ഇന്ത്യ: 14,000 റിയാല്‍,കെനിയ: 9,000 റിയാല്‍,എത്യോപ്യ: 9,000 റിയാല്‍ എന്നിങ്ങനെയാണ് .
ഈ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.