Breaking NewsUncategorized

കാര്‍ലോസ് ക്യുറോസ് ഖത്തര്‍ നാഷണല്‍ ഫുട്‌ബോള്‍ ടീം പുതിയ കോച്ചായേക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഇറാന്‍ ദേശീയ ടീമിനെ നയിച്ച കാര്‍ലോസ് ക്യുറോസ്് ഖത്തറിന്റെ പുതിയ കോച്ചായേക്കും. കാര്‍ലോസ് ക്യുറോസ്് ഖത്തറിന്റെ പരിശീലകനാകാനുള്ള ഒരുക്കത്തിലാണന്ന് , പോര്‍ച്ചുഗീസ് വാര്‍ത്താ വെബ്സൈറ്റായ ഡിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

കരാര്‍ ഒപ്പിടുന്നതിനായി പോര്‍ച്ചുഗീസ് പരിശീലകന്‍ ദോഹയിലേക്ക് പോകുകയാണെന്നും ഖത്തര്‍ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഡിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശ ടീമുകളെ കൈകാര്യം ചെയ്യുന്ന ഏഴ് പോര്‍ച്ചുഗീസ് പരിശീലകരില്‍ ഒരാളാണ് 69 കാരനായ ക്യുറോസ്.

Related Articles

Back to top button
error: Content is protected !!