Breaking NewsUncategorized
പാല്, ഫ്രഷ് ചിക്കല്‍ ഉല്പാദനത്തില് ഖത്തര്‍ 100 ശതമാനം സ്വയം പര്യാപ്തത നേടി
അമാനുല്ല വടക്കാങ്ങര
ദോഹ. പാല്, ഫ്രഷ് ചിക്കല്‍ ഉല്പാദനത്തില് ഖത്തര്‍ 100 ശതമാനം സ്വയം പര്യാപ്തത നേടിയതായി ഭക്ഷ്യ സുരക്ഷ വകുപ്പ് ഡയറക്ടര്‍ ഡോ. മസൂദ് ജാറല്ലാഹ് അല്‍ മര്‍രി . ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് ഖത്തര്‍ റേഡിയോയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിന്റെ ദേശീയ ഭക്ഷ്യ സുരക്ഷ സ്ട്രാറ്റജി 2018- 23 ഭക്ഷ്യ രംഗത്തെ സുപ്രധാനമായ വെല്ലുവിളികളെ വിശകലനം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതാണ് ഈ പുരോഗതിക്ക് കാരണമായത്. കൂടാതെ പ്രാദേശിക ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഗവണ്മെന്റ് നല്കുന്ന സാമ്പത്തിക സഹായവും ഖത്തര്‍ ഡവലപ്മെന്ഡറ് ബാങ്കിന്റെ പിന്തുണയും കാര്ഷികോല്പാദന രംഗത്തും ഭക്ഷ്യ സുരക്ഷ രംഗത്തും വലിയ പുരോഗതിയുണ്ടാക്കാാന് സഹായിച്ചതായി അദ്ദേഹം പറഞ്ഞു.