ഖത്തര്‍ നാഷനല്‍ നോളജ് ആന്‍ഡ് ടെക്നോളജി എക്‌സ്‌പോ മാര്‍ച്ച് 18 ന്
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാസികള്‍ക്കിടയിലെ സാങ്കേതിക വൈജ്ഞാനിക മികവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനും രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം വിഭാഗത്തിനു കീഴില്‍ നടക്കുന്ന ഖത്തര്‍ നാഷനല്‍ നോളജ് ആന്‍ഡ് ടെക്നോളജി എക്‌സ്‌പോ മാര്‍ച്ച് 18 ന് നടക്കും.
പ്രവാസി വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും സാങ്കേതിക വൈജ്ഞാനിക കഴിവുകള്‍ പ്രകടിപ്പിക്കാനും മാറ്റുരക്കാനും അവസരമൊരുക്കുകയാണ് നോട്ടെക്ക്.മനുഷ്യന്റെ ദൈനദിന ജീവിതത്തിലും പഠന-തൊഴില്‍ രംഗത്തും ഉപകരിക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന സംരംഭങ്ങളുടെയും സാധ്യതകളുടെയും ചര്‍ച്ചയും പ്രദര്‍ശനവും നോട്ടെക്കില്‍ നടക്കും. കൂടാതെ പ്രൊഫഷനല്‍ രംഗത്തെ നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന പവലിയനുകള്‍, സയന്‍സ് എക്‌സിബിഷന്‍,അവയര്‍നസ് ടോക്ക്, കരിയര്‍ ഫെയര്‍, വിവിധ മത്സരങ്ങള്‍ എന്നിവയും അരങ്ങേറും.
ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ദി ബ്രൈയിന്‍, ദി ലെജന്ററി, സ്പോട് ക്രാഫ്റ്റ്, ക്യു കാര്‍ഡ്, ദി പയനീര്‍, ഫോട്ടോഗ്രഫി, വ്‌ലോഗിങ്, മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റ്, പ്രൊജക്ട് തുടങ്ങിയ 22 ഇന മത്സരങ്ങളില്‍ പ്രതിഭകള്‍ മല്‍സരിക്കും.കരിയര്‍ സപ്പോര്‍ട്ട്, സയന്‍സ് എക്സിബിഷന്‍, ജോബ് ഫെയര്‍, പ്രൊജക്റ്റ് ലോഞ്ച്, കോഡിങ്, കെ ടോക്ക്‌സ്, തുടങ്ങി വിവിധ സെഷനുകളില്‍ പഠനവും പ്രദര്‍ശനവും നോട്ടെക്ക് എക്‌സ്‌പോയിലുണ്ടാകും. ഈ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ യുവ ഗവേഷകര്‍ക്ക് നോട്ടെക് അവസരം നല്‍കും.പ്രാദേശിക ഘടകങ്ങള്‍ വഴി നോട്ടെക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് പങ്കെടുക്കേണ്ടത്. ഘടകങ്ങളിലെ സ്വതന്ത്ര പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവ സെന്‍ട്രല്‍, നാഷനല്‍ ഘടകങ്ങളില്‍ മാറ്റുരക്കും. വിപുലമായ എക്‌പോ അരങ്ങേറുന്നതും ഇവിടെയാണ്.ബിസിനസ് സംരഭകര്‍ക്ക് പുതിയ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തി ലോഞ്ച് ചെയ്യുന്നതിനും, വിദ്യാര്‍ഥികള്‍ക്ക് വര്‍ക്കിങ് മോഡലുകള്‍ തയാറാക്കി പ്രദര്‍ശിക്കുന്നതിനും നോട്ടെക്കില്‍ അവസരമുണ്ട്.
മാര്‍ച്ച് 18ന് നടക്കുന്ന ഖത്തര്‍ നാഷനല്‍ നോട്ടെക്കില്‍ സാങ്കേതിക വൈജ്ഞാനിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ നോട്ടെക് പുരസ്‌കാരം നല്‍കി ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 66198429,66663104 ബന്ധപ്പെടുക.