Breaking News

യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം

അമാനുല്ല വടക്കാങ്ങര

ദോഹ. കഴിഞ്ഞ രണ്ടു ദിവസമായി യുക്ക്രൈനില്‍ റഷ്യ തുടരുന്ന മിസൈല്‍ / ബോംബ് ആക്രമണങ്ങളില്‍ നൂറു കണക്കിന് സിവിലിയന്മാരും പട്ടാളക്കാരും മരണപ്പെടുകയും രാജ്യം ഒറ്റപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍പഠനത്തിനും മറ്റു ജോലി ആവശ്യങ്ങള്‍ക്കും യുക്ക്രൈനില്‍ പോയ ആയിരക്കണക്കിന് മലയാളികളാണ് ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ഭീതിയില്‍ കഴിഞ്ഞു കൂടുന്നത്. പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ വേണ്ട രൂപത്തില്‍ ഇടപെട്ടിട്ടില്ല എന്ന് മാത്രമല്ല ഇവാക്ക്യൂവേഷന്‍ എന്ന പേരില്‍ എയര്‍ ഇന്ത്യ വിദ്യാര്‍ഥികളില്‍ നിന്ന് പോലും പതിനായിരങ്ങള്‍ അടിച്ചെടുക്കാനുള്ള അവസരമായി യുദ്ധ സാഹചര്യങ്ങളെ കാണുന്നത് നീതികരിക്കാന്‍ ആവാത്തത്തും അപലപനീയവുമാണ്.

ഈയൊരു അടിയന്തിര സാഹചര്യത്തില്‍ സംസ്ഥാന ഭരണകൂടം കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് യുക്ക്രൈനില്‍ അകപ്പെട്ടിരിക്കുന്ന മലയാളികളെ തിരിച്ചു കൊണ്ടുവരാനുള്ള അവസരമൊരുക്കണമെന്നും വിമാനക്കമ്പനികള്‍ നടത്തുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും ഐ.എം. സി.സി. ഖത്തര്‍ കമ്മറ്റി ആവശ്യപ്പെട്ടു. പ്രസ്തുത വിഷയത്തില്‍ സംഘടന മുഖ്യമന്ത്രിക്ക് ഇ മെയില്‍ സന്ദേശമയച്ചു.

കമ്മറ്റിയുടെ ഇമെയില്‍ സന്ദേശം ലഭിച്ചതായും ആവശ്യമായ നടപടിക്കായി പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക സി.ഇ. ഒ എന്നിവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്തതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!