Breaking News
ബലദ്നയുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 134 മില്യണ്‍ റിയാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ക്ഷീരോല്പാദന രംഗത്ത് ഖത്തറില്‍ വിപ്ളവം സൃഷ്ടിച്ച ബലദ്ന കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 134 മില്യണ്‍ റിയാലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 101 മില്യണ്‍ റിയാല്‍ ഷെയറുടമകള്‍ക്ക് ഡിവിഡണ്ടായി നല്‍കിയേക്കും.
23581 മേത്തരം പശുക്കളും അത്യാധുനിക ഉല്പാദന സംവിധാനങ്ങളുമായാണ് ബലദ്ന ജൈത്രയാത്ര തുടരുന്നത്. ഓരോ പശുവും പ്രതിദിനം ശരാശരി 37 ലിറ്റര്‍ പാല് നല്‍കുമെന്നാണ് കണക്ക്. പാലിനും തൈരിനും പുറമേ 268 വിവിധ ക്ഷീരോല്പന്നങ്ങളും ജ്യൂസുകളുമാണ് ബലദ്ന വിപപണിയിലെത്തിക്കുന്നത്.
34800 ഷെയറുടമകളുള്ള കമ്പനി ഇതിനകം തന്നെ ഫിപിപ്പൈന്സ്, മലേഷ്യ, ഇന്തോനേഷ്യയ തുടങ്ങിയ രാജ്യങ്ങളില്‍ പദ്ധതികളാരംഭിച്ച് കഴിഞ്ഞു. ഈജിപ്തിലെ പ്രമുഖ ഭക്ഷ്യോല്പാദന കമ്പനിയായ ജുഹൈന ഫുഡ് ഇന്‍ഡസ്ട്രിയുടെ 5 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്