Breaking News

ശനിയാഴ്ച മുതല്‍ ഖത്തറിലെ പള്ളികളില്‍ സാമൂഹിക അകലം വേണ്ട

അമാനുല്ല വടക്കാങ്ങര

ദോഹ. മാര്‍ച്ച് 12 ശനിയാഴ്ച മുതല്‍ ഖത്തറിലെ പള്ളികളില്‍ സാമൂഹിക അകലം വേണ്ടെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. ദിനേനയുള്ള 5 നേരത്തെ നമസ്‌കാരങ്ങളിലും വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിലും ഇനി സാമൂഹിക അകലം വേണ്ടി വരില്ല.

ബുധനാഴ്ച നടന്ന ഖത്തര്‍ കാബിനറ്റ് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പള്ളികളിലെ നിയന്ത്രണങ്ങളിലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

രണ്ട് വര്‍ഷത്തോളമായി അടഞ്ഞു കിടക്കുന്ന സ്ത്രീകളുടെ പ്രാര്‍ഥനാ സ്ഥലം തുറന്നുകൊടുക്കുന്നുവെന്നതാണ് പുതുതായി അനുവദിച്ച ഇളവുകളില്‍ ഏറ്റവും പ്രധാനം. നിര്‍ദ്ദിഷ്ട പള്ളികളില്‍ ടോയ്ലറ്റുകളും വുദു ചെയ്യാനുള്ള സ്ഥലങ്ങളും തുറക്കും. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കും.

വിശ്വാസികള്‍ നമസ്‌കാരത്തിന് വരുമ്പോള്‍ പ്രത്യേകം മുസ്വല്ല കൊണ്ടുവരേണ്ടതില്ല , പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ നിര്‍ബന്ധമില്ല എന്നിവയാണ് മറ്റു പ്രധാന ഇളവുകള്‍. എന്നാല്‍ വെള്ളിയാഴ്ചകളില്‍ ജുമുഅക്ക് വരുമ്പോള്‍ ഇഹ്തിറാസ് കാണിക്കേണ്ടി വരും. എല്ലാ സന്ദര്‍ഭങ്ങളിലും പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും ഔഖാഫ് ആവശ്യപ്പെട്ടു.

ജലദോഷം, ചുമ, ഉയര്‍ന്ന താപനില എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ പള്ളിയില്‍ പോകരുതെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു

Related Articles

Back to top button
error: Content is protected !!