Archived Articles

ഖത്തർ ചാരിറ്റി സ്കൂൾ ഫിയസ്റ്റക്ക് പ്രൗഡോജ്വല സമാപനം

ദോഹ : ഖത്തർ ചാരിറ്റി സെന്റർ ഫോർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് – ഫ്രണ്ട്സ് കൾച്ചറൽ സെന്റർ (എഫ്.സി.സി) മൂന്ന് ഘട്ടങ്ങളിലായി നടത്തിയ സ്കൂൾ ഫിയസ്റ്റ സമാപിച്ചു.
യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ  നടന്ന സമാപന പരിപാടയിൽ മത്സര വിജയികൾക്ക് ഫാത്തിമ ജുമാ – അൽ മൊഹന്നദി ( ഡയറക്ടർ- പ്രോഗ്രാംസ് & കമ്മ്യൂണിറ്റി ഡിപ്പാർട്ടമെന്റ് – ഖത്തർ ചാരിറ്റി), ഫരീദ് ഖലീൽ സിദ്ധിഖി (ലോക്കൽ പ്രോഗ്രാം മേധാവി – ഖത്തർ ചാരിറ്റി ), കരീമാ അൽസയ്യിദ് അൽ ഖലീൽ ( ജനറൽ കോർഡിനേറ്റർ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഖത്തർ ചാരിറ്റി ) എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. സ്കൂൾ ഫിയസ്റ്റയുമായി സഹകരിച്ച ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾന് വേണ്ടി -വൈസ് പ്രിൻസിപ്പൽ അൻവർ ഹുസൈൻ ആദരം ഏറ്റുവാങ്ങി.

സംവാദം , വാർത്താ വായന, കവിതാ പാരായണം, പ്രഭാഷണം, ഡിബേറ്റ് എന്നീ ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ ,സീനിയർ , എന്നീ മൂന്ന് കാറ്റഗറിയിൽ അറബിക്കിലും ഇംഗ്ലീഷിലുമായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. ഇന്തോനേഷ്യ, ഇന്ത്യ, ഫിലിപ്പൈൻസ് , നൈജീരിയ , സിറിയ ,ഈജിപ്ത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിദ്ധ്യാർത്ഥികളുടെ സാന്നിദ്ധ്യം ഫിയസ്റ്റയുടെ പ്രത്യേകതയായിരുന്നു . ഹുസൈൻ കടന്നമണ്ണ അവതാരകനായ ഫിയസ്റ്റയിൽ , ഖത്തർ ചാരിറ്റി സെന്റർ ഫോർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് – ഫ്രണ്ട്സ് കൾച്ചറൽ സെന്റർ (എഫ്.സി.സി) ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു . ഖത്തർ ചാരിറ്റി സെന്റർ ഫോർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് – ഫ്രണ്ട്സ് കൾച്ചറൽ സെന്റർ (എഫ്.സി.സി) എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു . ദോഹയിലെ കലാ-സാഹിത്യ മേഘലയില്‍ പ്രശസ്തരായ വിധികര്‍ത്താക്കള്‍ മല്‍സര ഫലം നിര്‍ണയിച്ചു.
ആയിഷ റെനയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച സമാപന പരിപാടിയിൽ മത്സരവിജയികളായ ഫഹീമ നൂറ ഷാനവാസ് ,  ഷമിത അടിക , നജ മെഹ്‌ദിന് , വീനസ് റെനിത് , റിയ ഫാത്തിമ റാസിഖ് , മലാക് നജ്ജാർ എന്നിവർ പരിപടികൾ അവതരിപ്പിച്ചു .

മുപ്പത്തഞ്ചോളം സ്കൂളിൽ നിന്നായി ആയിരത്തിൽ പരം സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത സ്കൂൾ ഫിയസ്റ്റയിൽ ഖത്തറിലെ വിവിധ സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും, പ്രോത്സാഹനവും നൽകിയ വേറിട്ട വേദിയായിരുന്നു സ്കൂൾ ഫിയസ്റ്റ എന്ന് വിധികർത്താക്കളും , മാതാപിതാക്കളും , സംഘാടകരും അഭിപ്രായപ്പെട്ടു .

Related Articles

Back to top button
error: Content is protected !!