
‘പാസേജ് ടു ഇന്ത്യ’ ആഘോഷമാക്കി പ്രവാസികള്‍
ദോഹ: ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യങ്ങളെ നൃത്ത നൃത്തങ്ങളിലൂടെയും ഭക്ഷ്യ വിഭവങ്ങളിലൂടെയും കളികളിലൂടെയും അവതരിപ്പിക്കുന്ന ഇന്ത്യന്‍ സാംസ്‌കാരിക മേള ‘പാസേജ് ടു ഇന്ത്യ’ മിയ പാർക്കിൽ തുടരുന്നു.
വ്യാഴാഴ്ച തുടങ്ങിയ മേള അവധി ദിനമായ ഇന്നലെ പ്രവാസികൾ കുടുംബ സമേതം എത്തി ആഘോഷമാക്കി. കൊറോണക്ക് ശേഷമുള്ള ഈ ഉത്സവം കാണാൻ ജനങ്ങൾ വലിയ ആവേശത്തോടെ മിയ പാർക്കിലേക്ക് ഒഴുകിയെത്തിയപ്പോൾ പാർക്ക് അക്ഷരാർത്ഥത്തിൽ ഉത്സവത്തെരുവായി മാറി.
120 ഓളം അംഗനമാർ അണിനിരന്ന മെഗാ തിരുവാതിര, ഒപ്പന, ചെണ്ടമേളം, കളരിപ്പയറ്റ്, നൃത്ത സംഗീത പരിപാടികൾ തുടങ്ങിയവയായിരുന്നു രണ്ടാം ദിനത്തിലെ ശ്രദ്ധേയ പരിപാടികൾ.
മൂന്ന് ദിവസം നീണ്ടു നിന്ന മേള വർണാഭമായ സമാപന ചടങ്ങുകളോടെ ഇന്ന് അവസാനിക്കും.