
ഫിഫ 2022 ഫൈനല്‍ ഡ്രോ 200 മില്യണിലധികം പേര്‍ വീക്ഷിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയാരാധകരും കായിക ലോകവും കാത്തിരിക്കുന്ന ഫിഫ 2022 ഫൈനല്‍ ഡ്രോ ഏപ്രില്‍ 1 ഖത്തര്‍ സമയം വൈകുന്നേരം 7 മണിക്ക് ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 മില്യണിലധികം പേര്‍ പരിപാടി വീക്ഷിക്കുമെന്ന് ഫിഫ ലോക കപ്പ് ഖത്തര്‍ 2022 സി.ഇ. ഒ. നാസര്‍ അല്‍ ഖാഥര്‍.
350 ല്‍ അധികം ടെലിവിഷന്‍ ചാനലുകള്‍ ഫൈനല്‍ ഡ്രോ ലോകമെമ്പാടും തല്‍സമയം സംപ്രേഷണം ചെയ്യും. മാധ്യമ പ്രവര്‍ത്തകരും വിവിധ മേഖലകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ടവരുമടക്കം രണ്ടായിരേേത്താളം പേര്‍ ചടങ്ങില്‍ പങ്കെടുക്കും.
എല്ലാവര്‍ക്കും അവിസ്മരണീയമായ ലോക കപ്പ്് അനുഭവം സമ്മാനിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഖത്തര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
2022 ഖത്തറിന്റെ കായിക ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലായിരിക്കും.