Archived Articles
ജോയ് ഓഫ് ഗിവിംഗുമായി ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും ലുലു ഗ്രൂപ്പും
അമാനുല്ല വടക്കാങ്ങര
ദോഹ. പരിശുദ്ധ റമദാന് മാസത്തില്‍ ഇഫ്ത്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും ലുലു ഗ്രൂപ്പും .ദിവസവും നൂറുകണക്കിന് കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി താമസ കേന്ദ്രങ്ങളിലാണ് കിറ്റുകള്‍ എത്തിക്കുന്നത്.
റേഡിയോ അവതാരകരും ഫോക്കസ് ഇന്റര്‍നാഷണല്‍ വോളന്റിയര്മാരുമാണ് വിതരണത്തിന് നേതൃത്വം നിര്‍വഹിക്കുന്നത് .ലുലു ഗ്രൂപ്പിനോടൊപ്പം ചേര്‍ന്ന് രണ്ടാം തവണയാണ് ഒലിവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് ജോയ് ഓഫ് ഗിവിംഗ് സംഘടിപ്പിക്കുന്നത് .
കോവിഡ് സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ചു ഇനിയും മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ സാമൂഹിക ഇടപെടലുകളും കാരുണ്യ പ്രവര്‍ത്തനങ്ങളും തുടരുമെന്ന് ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് കോ ഫൗണ്ടര്‍ മാരായ അമീര്‍ അലിയും കൃഷ്ണകുമാറും അറിയിച്ചു