Archived Articles

വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് നോമ്പ് തുറയും കുടുംബ സംഗമവും ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ: സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കിയ നോമ്പ് തുറയും കുടുംബ സംഗമവും ജനപങ്കാളിത്തത്തിലും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.

വടക്കേ മലബാറുകാരുടെ കുഞ്ഞിപ്പത്തല്‍ മുതല്‍ വിഭവ സമൃദ്ധമായ ഭക്ഷ്യസാധനങ്ങള്‍ തലേന്നാള്‍ മുതല്‍ പ്രവര്‍ത്തകര്‍ സ്വയം പാചകം ചെയ്യുകയായിരുന്നു. നാട്ടുകാരും അഭ്യുദയ കാംക്ഷികളും കുടുംബങ്ങളും കുട്ടികളുമായി എണ്ണൂറില്‍ പരം പേര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് തിരുവോത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി കെഎംസിസി പ്രസിഡണ്ട് എസ്എഎം ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ഡോക്ടര്‍ സുബൈര്‍ ഹുദവി റമളാന്‍ സന്ദേശം നല്‍കി. ഡോക്ടര്‍ ഇദ്രീസ്, കെ.കെ. ഉസ്മാന്‍, അബ്ദുല്‍ അസീസ് നരിക്കുനി പ്രസംഗിച്ചു.

നവാസ് കോറോത്ത് രചിച്ച ശിഹാബ് തങ്ങള്‍ ഒരു റോള്‍ മോഡല്‍ എന്ന പുസ്തകം എം.ടി. നിലമ്പൂരിന് നല്‍കി എസ് എ എം ബഷീര്‍ പ്രകാശനം ചെയ്തു. അഫ്‌സല്‍ വടകര, ഫൈസല്‍ അരോമ, രാമത്ത് കുഞ്ഞമ്മത്, എംപി ഇല്ല്യാസ്, ആഷിക് വടകര, അതീഖ് റഹ്മാന്‍, ജാഫര്‍ തയ്യില്‍, അഷ്റഫ് കനവത്ത്, ഷബീര്‍ മേമുണ്ട എന്നിവര്‍ സംബന്ധിച്ചു.

നാസര്‍ നീലിമ ചെയര്‍മാനും ജാഫര്‍ മേയന കണ്‍വീനറും കെഎം നാസര്‍ ട്രഷററും വളണ്ടിയര്‍ ക്യാപ്റ്റന്‍ ഫൈസല്‍ കെ.എം., വൈസ് ക്യാപ്റ്റന്‍ താനി കരീം, കോഓര്‍ഡിനേറ്റര്‍ അബ്ദുള്ള കോറോത്ത്, പാചകം പി.കെ.കെ. അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി. ആദില്‍ അബ്ദുല്‍ ലത്തീഫ് ഖിറാഅത്ത് നടത്തി. ജനറല്‍ സിക്രട്ടറി പി.വി.എ. നാസര്‍ സ്വാഗതവും ജാഫര്‍ മേയന നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!