Archived Articles

അല്ലാഹുവിന്റെ സഹായത്തിന് അര്‍ഹരാവുക

അമാനുല്ല വടക്കാങ്ങര

ദോഹ: ഏത് പ്രതിസന്ധിയിലും നമ്മെ സഹായിക്കാനാവുക അല്ലാഹുവിനാണെന്നും അല്ലാഹുവിന്റെ സഹായത്തില്‍ നിന്നും നിരാശരാവരുതെന്നും കെ.ടി. അബ്ദുല്‍ റഹിമാന്‍ അഭിപ്രായപ്പെട്ടു. പക്ഷെ അല്ലാഹുവിന്റെ സഹായത്തിന് അര്‍ഹരാകുക എന്നതാണ് നമ്മുടെ ബാധ്യത അദ്ദേഹം പറഞ്ഞു. ഉദയം പഠനവേദിയുടെ കുടുംബ ഇഫ്താര്‍ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസിയോളം സമാശ്വാസിക്കാന്‍ സാധിക്കുന്നവര്‍ മറ്റാരും ഇല്ല. ജീവിതത്തിലെ ഏതു പ്രതിസന്ധി വന്നാലും തന്റെ നാഥന്‍ വിധിച്ചതിനപ്പുറം ഒന്നും സംഭവിക്കുകയില്ല എന്ന് വിശ്വസിക്കുന്നവനെ തകര്‍ക്കാനൊ തളര്‍ത്തനൊ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. വര്‍ത്തമാന രാജ്യ സാഹചര്യങ്ങളെ വിശകലനം ചെയ്തു കൊണ്ട് അദ്ദേഹം തുടര്‍ന്നു.

ഉദയം പ്രസിഡണ്ട് അസീസ് മഞ്ഞിയിലിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ പ്രാദേശികമായ പ്രവര്‍ത്തനങ്ങള്‍ വൈസ് പ്രസിഡണ്ട് എം.എം ജലീല്‍ ഹ്രസ്വമായി വിവരിച്ചു. ഉദയം ഹൗസിങ് പ്രൊജക്റ്റ് പുനരുദ്ധാരണ ഫണ്ട് സമാഹരണം നിയാസ് അഷ്‌റഫില്‍ നിന്നും സ്വീകരിച്ചു കൊണ്ട് കള്‍ച്ചറല്‍ ഫോറം മണലൂര്‍ മണ്ഡലം പ്രസിഡണ്ട് നദീം നൂറുദ്ധീന്‍ നിര്‍വഹിച്ചു.

എന്‍.പി അഷ്റഫ്, കെ.എച് കുഞ്ഞു മുഹമ്മദ്, വി.വി അബ്ദുല്‍ ജലീല്‍, എം.എം ഷാജുദ്ദീന്‍, നിയാസ് അഷ്റഫ്, എം. എം. മുക്താര്‍, ഫവാസ് അഷ്റഫ്, ഫസീല്‍ ജലീല്‍, ഫയാസ് അഷ്റഫ്, ഫവാസ് മുക്താര്‍, അനീസ് അഷ്റഫ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!