ഖത്തര്‍ ജന സംഖ്യയില്‍ വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് പ്രതിസന്ധികളും യാത്രാ പ്രശ്‌നങ്ങളുമൊക്കെ ഏറെക്കുറേ പരിഹരിക്കപ്പെട്ട സാഹചര്യത്തില്‍ ഖത്തര്‍ ജന സംഖ്യയില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്.
പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഖത്തറിലെ മൊത്തം ജനസംഖ്യ 2021 മാര്‍ച്ചില്‍ 2.64 ദശലക്ഷമായിരുന്നത് 2022 മാര്‍ച്ച് അവസാനത്തോടെ 2.83 ദശലക്ഷമായി ഉയര്‍ന്നതായി ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി.
2022 മാര്‍ച്ചില്‍ 1,788 പുതിയ ജനനങ്ങളും 224 മരണങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022 മാര്‍ച്ചില്‍ വിവാഹ കരാറുകളിലും വിവാഹമോചന സര്‍ട്ടിഫിക്കറ്റുകളിലും യഥാക്രമം 7.4%, 21.2% എന്നിങ്ങനെ പ്രതിമാസ വര്‍ദ്ധനവ് ഉണ്ടായി എന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന വിവരം.
മൊത്തം 404 വിവാഹവും 257 വിവാഹമോചനവുമാണ് മാര്‍ച്ച് മാസം റിപ്പോര്‍ട്ട് ചെയ്തത്.