Archived Articles
ലോകകപ്പ് ട്രോഫിയുടെ ലോകപര്യടനം ആരംഭിച്ചു, ഇന്ന് ദുബായിയില്‍
ലോകകപ്പ് ട്രോഫിയുടെ ലോകപര്യടനം ആരംഭിച്ചു, ഇന്ന് ദുബായിയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ സുപ്രധാനമായ കേന്ദ്രങ്ങളില്‍ പതിനായിരക്കണക്കിന് ഫുട്ബാള്‍ ആരാധകരുടെ ‘സ്വീകരണം’ ഏറ്റുവാങ്ങിയ ഫിഫ ലോകകപ്പ് ട്രോഫി അതിന്റെ ലോകപര്യടനം ആരംഭിച്ചു.
ആദ്യ സ്റ്റോപ്പായ ദുബായില്‍ ഇന്ന് (വ്യാഴാഴ്ച) ഫുട്ബാള്‍ താരങ്ങളായ കാക്കയും കേസില്ലാസും ട്രോഫിയെ സ്വാഗതം ചെയ്തു. 54 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ട്രോഫി ലോകകപ്പ് നടക്കുമ്പോള്‍ ഖത്തറില്‍ തിരിച്ചെത്തും. ട്രോഫി സന്ദര്‍ശിക്കുന്ന 54 രാജ്യങ്ങളില്‍ 32 രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന രാജ്യങ്ങളാണ്.