Archived Articles

ഡോണ്ട് ലൂസ് ഹോപ് മാനസികാരോഗ്യ കാമ്പയിന്‍ സമാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സംഘടിപ്പിച്ച മാനസികാരോഗ്യ കാമ്പയിന്‍ സമാപിച്ചു. സമാപന പരിപാടിയില്‍ പ്രമുഖ വിദ്യാഭ്യാസ വിവക്ഷകനും യുവ വാഗ്മിയുമായ റാഷിദ് ഗസാലി മുഖ്യാതിഥിയായി പങ്കെടുത്തു.

ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്കേ സന്തുഷ്ഠ ജീവിതം നയിക്കാനാവുകയുള്ളൂ എന്ന് റാഷിദ് ഗസാലി പറഞ്ഞു. കിട്ടാത്തതിന്റെ സങ്കടങ്ങളില്‍ വിഷമിക്കാതെ നമുക്ക് ലഭിച്ച അനുഗ്രഹങ്ങളില്‍ സന്തോഷിക്കണം. മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ പങ്കുചേരുകയും അവരുടെ നേട്ടങ്ങളെ അനുമോദിക്കുകയും ചെയ്യാനുള്ള മനോഭാവം നേടിയെടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബൂഹമൂറിലെ ഐഡിയല്‍ സ്‌കൂളുല്‍ വെച്ച് നടന്ന പരിപാടി ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷമീര്‍ വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. മത വിദ്ദ്വേഷ പ്രചരണങ്ങള്‍ നടത്തി നീതിന്യായ വ്യവസ്ഥയെ പോലും നോക്കുകുത്തിയാക്കി സൈ്വര്യ വിഹാരം നടത്തുന്ന ആളുകള്‍ക്കിടയിലാണ് നാം ജീവിക്കുന്നത് എന്നത് ഏറെ ദുഃഖകരമായ കാര്യമാണ്, അദ്ദേഹം പറഞ്ഞു. മനുഷ്യ മനസ്സിലേക്ക് നിരന്തരമായി നെഗറ്റീവ് എനര്‍ജി മാത്രം വന്നുകൊണ്ടിരിക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങാതെ സ്വന്തം വീടകങ്ങളിലേക്കും കുടുംബത്തിലേക്കും തിരികെയെത്തി സന്തോഷം കണ്ടെത്താന്‍ സാധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി സാബിത്ത് സഹീര്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹീ സെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി, സമീല്‍ അബ്ദുല്‍ വാഹിദ്, ഡോ. നിഷാന്‍ പുരയില്‍, അബ്ദുല്‍ ലത്തീഫ് നല്ലളം, കെ ടി ഫൈസല്‍ സലഫി, സകരിയ മാണിയൂര്‍, എ പി ഖലീല്‍ അഷ്ഹദ് ഫൈസി, വി സി മഷ്ഹൂദ്, അബ്ദുറഊഫ് കൊണ്ടോട്ടി, ഇഖ്ബാല്‍ , ആര്‍ ജെ വിനു റേഡിയോ സുനോ, ഷീല ടോമി, ശിഹാബ് അല്‍ ഗവാസി, ഫോക്കസ് ലേഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദില മുനീര്‍, ഡോ ഫാരിജ ഹുസൈന്‍ എന്നിങ്ങനെ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സന്നിഹിതരായി.

ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഇ ഒ ഹാരിസ് പി ടി അധ്യക്ഷത വഹിച്ച പരിപാടി സി ഒ ഒ അമീര്‍ ഷാജി, സി എഫ് ഒ സഫീറുസ്സലാം, സോഷ്യല്‍ വെല്‍ഫെയര്‍ മാനേജര്‍ ഡോ റസീല്‍ മൊയ്തീന്‍, ഇവന്റ് മാനേജര്‍ മൊയ്ദീന്‍ ഷാ, അമീനുര്‍റഹ്‌മാന്‍ എ എസ്, ഫാഇസ് എളയോടന്‍, റാഷിക് ബക്കര്‍, നാസര്‍ ടി പി, ഹമദ് ബിന്‍ സിദ്ദീഖ് എന്നിവര്‍ നിയന്ത്രിച്ചു.

പരിപാടിയില്‍ ഷാഹിദ് കായണ്ണ ഒരുക്കിയ ഫോക്കസ് ഇന്റര്‍നാഷണല്‍ തീം സോംങ് പ്രദര്‍ശിപ്പിച്ചു. ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ സമ്മാനാര്‍ഹമായ വീഡിയോകളും പ്രദര്‍ശിപ്പിച്ചു. കൂടാതെ, വിവിധ മത്സരങ്ങളില്‍ വിജയികളായവരെ ആദരിക്കുകയും അവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പരിപാടിക്ക് അനീസ് ഹനീഫ് മാഹി, ഫഹ്‌സിര്‍ റഹ്‌മാന്‍, അനീസ് അബ്ദുല്‍ അസീസ്, ദില്‍ബ മിദ് ലാജ്, സിജില സഫീര്‍, ഫദലുര്‍റഹ്‌മാന്‍ മദനി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!