Archived Articles

ലീഡര്‍ഷിപ്പ് പരിശീലന മേഖലയില്‍ അഭിമാന നേട്ടവുമായി മലപ്പുറം ജില്ലാ കെ എം.സിസി യൂത്ത് വിംഗ്

അമാനുല്ല വടക്കാങ്ങര

ദോഹ: മലപ്പുറം ജില്ല കെ എം സിസിയുടെ യൂത്ത് വിംഗ് കമ്മറ്റി നേതൃത്വം നല്‍കുന്ന ‘ലീഡ്’ നേതൃത്വപഠന പരിശീലന പ്രോഗ്രാം തുടര്‍ച്ചയായ 36 സെഷനിലൂടെ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ചു .2019 ല്‍ ആരംഭിച്ച് കോവിഡ് എന്ന മഹാമാരിയുടെ കടന്ന് വരവില്‍ പോലും മുടക്കം കൂടാതെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും ഓഫ്‌ലൈനായും ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചാണ് അഭിമാനനേട്ടം മലപ്പുറം ജില്ല കെഎംസിസി യൂത്ത് വിംഗ് കരസ്ഥമാക്കിയത്.

കഴിഞ്ഞ ദിവസം തുമാമയിലെ കെ.എംസി.സി ഓഫീസില്‍വെച്ച് ടീം സീതിസാഹിബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുപ്പത്തി ആറാമത്തെ പരിശീലന സെഷനില്‍ ‘പുഷ് അപ്പിലൂടെ ഇന്റര്‍നാഷ്ണല്‍ ബുക്സ് ഓഫ് റെക്കോഡ്സില്‍’ ഇടം നേടിയ പ്രവാസി സംരഭകനും ‘ജിം’ ഖത്തര്‍ ചെയര്‍മാനുമായ ഷഫിഖ് മുഹമ്മദ് മുഖ്യ അതിഥിയായിരിന്നു. ലീഡ് ക്യാപ്റ്റന്‍ ഇബ്രാഹിം കല്ലിങ്ങല്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ ‘ആരോഗ്യമെന്ന സമ്പത്ത്: പ്രവാസികള്‍ തിരിച്ചറിയേണ്ടത്’ എന്ന വിഷയത്തില്‍ ലീഡ് അംഗങ്ങളുമായി ഷഫീഖ് മുഹമ്മദ് സംവദിച്ചു.

ഉമറുല്‍ ഫറൂഖ്, അബ്ദുല്‍ മുസവ്വിര്‍, ബഷീര്‍ കൊടക്കാട് , ഫൈസല്‍ കാടാമ്പുഴ,ഹനീഫ പാലാട്ടില്‍, ഷഹീദലി തൊന്നംതൊടി, മൂസ താനൂര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് കെ മുഹമ്മദ് ഈസ , ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങശ്ശേരി, യൂത്ത് വിംഗ് ജനറല്‍ കണ്‍വീനര്‍ പി.ടി ഫിറോസ്എന്നിവര്‍ സംസാരിച്ചു. സലീം റഹ്‌മാനി സ്വാഗതവും അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ ഇന്റര്‍നാഷ്ണല്‍ റെക്കോര്‍ഡ് നേടിയ ഷഫീഖ് മുഹമ്മദിനെ ആദരിക്കുകയം ലീഡ് മൂന്നാം വാര്‍ഷികാഘോഷവും നടന്നു. മലപ്പുറം ജില്ല കെഎംസിസി കമ്മറ്റി ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, മുഹമ്മദ് ലയിസ് , ജില്ല യൂത്ത് വിംഗ് ഭാരവാഹികളായ ഷാകിറുല്‍ ജലാല്‍, ഷംസീര്‍ മാനു എന്നിവര്‍ സംബന്ധിച്ചു.

 

Related Articles

Back to top button
error: Content is protected !!