Breaking News
പെട്ര റസ്റ്റോറന്റിന്റെ മൂന്ന് ശാഖകള്‍ ഒരു മാസത്തേക്ക് അടച്ചുപൂട്ടാന്‍ ദോഹ മുനിസിപ്പാലിറ്റി ഉത്തരവ്
അമാനുല്ല വടക്കാങ്ങര
ദോഹ: പെട്ര റസ്റ്റോറന്റിന്റെ മൂന്ന് ശാഖകള്‍ ഒരു മാസത്തേക്ക് അടച്ചുപൂട്ടാന്‍ ദോഹ മുനിസിപ്പാലിറ്റി ഉത്തരവ് . ഓള്‍ഡ് എയര്‍പോര്‍ട്ട് , ഫിരീജ് ബിന്‍ ഉമ്രാന്‍, റാസ് അബൗ അബൗദ് എന്നിവിടങ്ങളിലെ റസ്‌റ്റോറന്റുകളാണ് അടച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയ്യാറാക്കിയതിനാണ് നടപടി
30 ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ ദോഹ മുനിസിപ്പാലിറ്റി ഉത്തരവിട്ടു.
മനുഷ്യ ഉപഭോഗത്തിനുള്ള ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990-ലെ 8-ാം നമ്പര്‍ നിയമം ലംഘിച്ചതിന് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ മുനിസിപ്പാലിറ്റി ഭരണപരമായ തീരുമാനമെടുക്കുകയായിരുന്നു..