- June 26, 2022
- Updated 11:47 am
കമ്മ്യൂണിറ്റി ഫ്രണ്ട്ലി ഫ്ലാറ്റുകളുമായി റാസ് ടെക്ക് റിയൽ എസ്റ്റേറ്റ്
- June 23, 2022
- LATEST NEWS
ഐ എസ് ഒ കൺസൾട്ടൻസി സർവീസസ്, ഇൻഡസ്റ്റ്രിയൽ കെമിക്കൽ ക്ലീനിങ്ങ്, ഓയിൽ ആൻഡ് ഗ്യാസ് സപ്ലൈസ്, ഹോസ്പിറ്റാലിറ്റി മെറ്റീരിയൽ സപ്ലൈസ്, സർപ്ലസ് ആൻഡ് സ്ക്രാപ്പ് മെറ്റീരിയൽ സർവീസസ്, തുടങ്ങി വിവിധ മേഖലകളിൽ രണ്ട് ദശാബ്ദ കാലത്തോളം ദോഹയിൽ വിജയകരമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന റാസ് ട്രേഡിംഗ് ആൻഡ് സർവ്വീസസ് കമ്പനി (റാസ് ടെക്ക്) പുതിയ ചുവടു വെയ്പുകളുമായി റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് .
ആയിരത്തോളം ഫ്ലാറ്റ് വില്ല യൂനിറ്റുകളുമായി ദോഹയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് ചുവടുറപ്പിച്ച റാസ്ടെക്ക് റിയൽ എസ്റ്റേറ്റ് കമ്പനി പ്രവാസികൾക്കായി മിതമായ നിരക്കിലുള്ള എക്സിക്യൂട്ടീവ് ബാച്ചിലർ അക്കൊമൊഡേഷൻ ഫ്ലാറ്റുകൾ നിർമ്മിക്കാനൊരുങ്ങുന്നു.
അറുപത്തി രണ്ടോളം ഫുള്ളി ഫർണിഷ്ട് എക്സിക്യൂട്ടിവ് ബാച്ചിലർ ഫ്ലാറ്റുകൾക്കുള്ള കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഉംസിലാലിൽ കമ്പനി എംഡി അബദുൽ ഹമീദ് കെ സി നിർവ്വഹിച്ചു. പ്രവാസികൾക്കായി മിതമായ നിരക്കിൽ സുഖകരവും സൗകര്യ പ്രദവുമായ താമസ സ്ഥലം ഒരുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ക്ക് തമിം ബിൻ ഹമദ് അൽതാനി വിഭാവന ചെയ്ത ഖത്തർ വിഷൻ 2030 ലേക്ക് വേണ്ടി പല പദ്ധതികളും പ്ലാൻ ചെയ്യുന്നതായും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കമ്പനിയുടെ പ്രോജക്റ്റ് ഇൻജീനിയറും ഡയരക്ടറും കൂടിയായ ഹനദ് അലി കെ സി, മാർക്കറ്റിങ്ങ് ഡയറക്ടർ അസദ് മുഹമ്മദ് കെ സി എന്നിവർ അറിയിച്ചു. മധ്യവർഗ സമൂഹത്തിന്റെ സാമ്പത്തിക ശേഷിക്ക് അനുയോജ്യമായ ഫ്രീ ഹോൾഡ് റിസിഡൻഷ്യൻ അപ്പാർട്ടുമെന്റുകൾ നിർമ്മിക്കാനുള്ള പദ്ധതികളും വാർത്താ സമ്മേളനത്തിൽ വിശദീകരിക്കപ്പെട്ടു.