
Breaking News
ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഫുഡ് ഡെലിവറി കമ്പനികള്‍ ഉച്ച സമയത്ത് ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ കാര്‍ ഉപയോഗിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ: ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഫുഡ് ഡെലിവറി കമ്പനികള്‍ ഉച്ച സമയത്ത് ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ കാര്‍ ഉപയോഗിക്കണം . ഖത്തറിലെ ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും സുരക്ഷിതത്വറും ഉറപ്പുവരുത്താന്‍ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം.രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 3:30 വരെയാണ് കാറുകള്‍ ഉപയോഗിക്കുക.
ഖത്തറിലെ നിരവധി ഫുഡ് ഡെലിവറി കമ്പനികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ നടപടിയെ സ്വാഗതം ചെയ്തു.