Breaking News

2022 ന്റെ ആദ്യ പകുതിയില്‍ 50 ലക്ഷത്തിലേറെ പേര്‍ കതാറ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 5 ദശലക്ഷത്തിലധികം ആളുകള്‍ കത്താറ സന്ദര്‍ശിച്ചതായി കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ അറിയിച്ചു.

2022 ന്റെ ആദ്യ പകുതിയില്‍ നടന്ന പരിപാടികളുടെയും പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട്, കത്താറ കള്‍ച്ചറല്‍ ഇന്‍ഡക്സ് പറയുന്നത്, പ്രസ്തുത കാലയളവില്‍ 5,288,016 ആളുകളും 2,094,285 വാഹനങ്ങളും കള്‍ച്ചറല്‍ വില്ലേജില്‍ എത്തിയെന്നാണ് . അതുപോലെ തന്നെ 166,222 ബീച്ച് സന്ദര്‍ശകരും ,81,200 വിനോദസഞ്ചാരികളും 3,702 വിദ്യാര്‍ത്ഥികളും ഈ കാലയളവില്‍ കതാറയിലെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ആര്‍ട്ട് എക്‌സിബിഷനുകള്‍, പൈതൃകോത്സവങ്ങള്‍, കച്ചേരികള്‍, ആര്‍ട്ട് വര്‍ക്ക് ഷോപ്പുകള്‍, ചര്‍ച്ച സദസ്സുകള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി 411 ഓളം പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ നടന്നതായി കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനെ ഉദ്ധരിച്ച്
ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കതാറ സാംസ്‌കാരിക ഗ്രാമം കഴിഞ്ഞ ആറ് മാസമായി സാംസ്‌കാരികവും സാങ്കേതികവുമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചതായി കത്താറയിലെ സാംസ്‌കാരിക കാര്യങ്ങളുടെയും ഇവന്റുകളുടെയും ഡയറക്ടര്‍ ഖാലിദ് അബ്ദുല്‍ റഹീം അല്‍-സെയ്ദ് പറഞ്ഞു.
സാംസ്‌കാരിക മന്ത്രാലയത്തിലെ തിയേറ്റര്‍ അഫയേഴ്‌സ് സെന്ററുമായി ഏകോപിപ്പിച്ച് 44 നാടക പ്രദര്‍ശനങ്ങള്‍, ഏകദേശം 113 കലാകാരന്മാര്‍ പങ്കെടുത്ത 526 കലാസൃഷ്ടികള്‍ അടങ്ങുന്ന 50 ആര്‍ട്ട് എക്‌സിബിഷനുകള്‍ 14 കച്ചേരികള്‍, 33 വര്‍ക്ക്‌ഷോപ്പുകള്‍, 18 സമ്മേളനങ്ങള്‍, 36 സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കതാറയിലേക്ക് ജനലക്ഷങ്ങളെ ആകര്‍ഷിച്ചത്.

Related Articles

Back to top button
error: Content is protected !!