Breaking News

ഫ്‌ളോറിഡ എക്സ്പോ 2022-ലെ ഖത്തര്‍ പവലിയന് ഗിന്നസ് റിക്കോര്‍ഡ്

അമാനുല്ല വടക്കാങ്ങര

ദോഹ. നെതര്‍ലാന്‍ഡില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍ ഫ്‌ലോറിഡ എക്സ്പോ 2022-ലെ ഖത്തറിന്റെ പവലിയന്‍ ത്രീഡി പ്രിന്റഡ് കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച ഏറ്റവും ഉയരം കൂടിയ ടവറിന് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി.

‘നെസ്റ്റ് ഓഫ് ഡെസേര്‍ട്ട്’ എന്ന മുദ്രാവാക്യത്തില്‍ മുനിസിപ്പാലിറ്റി മന്ത്രാലയം ഒരുക്കിയ ഡിസൈന്‍ പവലിയന്‍ ഖത്തറിലെ ‘പീജിയണ്‍ ടവേഴ്‌സില്‍’ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. മരുഭൂമിയിലെ ആവാസവ്യവസ്ഥയെ ഹരിതാഭമാക്കുന്നതിനുള്ള ഖത്തറിന്റെ കാഴ്ചപ്പാടുകള്‍, വികസനം, നൂതനാശയങ്ങള്‍ എന്നിവ ഊന്നിപ്പറയുന്നതിന് ത്രീ#ി പ്രിന്റിംഗ് ടെക്‌നിക്കുകളും സുസ്ഥിര സാമഗ്രികളും ഉപയോഗിച്ചാണ് പവലിയന്‍ നിര്‍മ്മിച്ചത്.

പവലിയന് 12.1 മീറ്റര്‍ ഉയരവും 56 ടണ്‍ ഭാരവുമുണ്ട്. 11 ദിവസങ്ങളിലായി 107 മണിക്കൂര്‍ എടുത്താണ് ഈ ഘടന പൂര്‍ത്തിയാക്കിയത്.

നെതര്‍ലന്‍ഡ്സിലെ ഖത്തര്‍ അംബാസഡര്‍ നാസര്‍ ബിന്‍ ഇബ്രാഹിം അല്‍ ലങ്കാവി, ഫ്ളോറന്‍സ് പ്രവിശ്യയിലെ കിങ്സ് കമ്മീഷണര്‍ ലീന്‍ വെര്‍ബീക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ ഫ്ളോറിഡയിലെ ഖത്തര്‍ പവലിയന്‍ കമ്മീഷണര്‍ ജനറല്‍ മുഹമ്മദ് അലി അല്‍ ഖൗറി ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മെയര്‍ ഗവര്‍ണര്‍ ആങ്ക് ബിജ്ലെവെല്‍ഡ്, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് പ്രസിഡന്റ് ബെര്‍ണാഡ് ഓസ്റ്ററോം, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടിം ബ്രയര്‍ക്ലിഫ്, ഫ്‌ലോറിഡ എക്സ്പോ 2022 എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹാന്‍സ് ബക്കര്‍ നിരവധി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!