Archived Articles

നാല്‍പതോളം പ്രവാസി ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് ആളൂര്‍ അസോസിയേഷന്‍ വെബിനാര്‍

സുബൈര്‍ പന്തീരങ്കാവ്

ദോഹ.നാല്‍പതോളം പ്രവാസി ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് ആളൂര്‍ അസോസിയേഷന്‍ വെബിനാര്‍. പ്രവാസി ക്ഷേമ പദ്ധതികളും ഇന്‍ഷുറന്‍സ് സാധ്യതകളും’ എന്ന വിഷയത്തെ അസ്പദമാക്കി ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനാര്‍ ഏറെ പ്രയോജനകരമായി

്‌ലോക കേരള സഭ മെമ്പറും പ്രശസ്ത പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി ബോധവല്‍കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ വെബിനാറില്‍ കേന്ദ്ര കേരള സര്‍ക്കാരുകളുടെ 40 ഓളം പ്രവാസി ക്ഷേമപദ്ധതികള്‍, ഇന്‍ഷുറന്‍സ്, പ്രവാസികള്‍ക്ക് ലഭിക്കുന്ന നിയമസഹായം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി തന്നെ പ്രതിപാദിച്ചു.സംശയനിവാരണത്തിനും അവസരമുണ്ടായിരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് വല്‍സന്‍ എടത്താടന്‍ അധ്്യക്ഷത വഹിച്ചു.് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ജോജോ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ സന്തോഷ് കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷെറി അബ്ദുള്‍ ജലീല്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!