Archived Articles

വെല്‍നസ് ചാലഞ്ചേര്‍സ് ഖത്തറിന്റെ വെല്‍നസ് ഹാപ്പിനസ് ഈവന്റ് 2022 ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ആരോഗ്യ സംരക്ഷണത്തിലൂടെ സന്തോഷം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ആളുകളില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ഖത്തര്‍ മലയാളികളുടെ ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ് കൂട്ടായ്മയായ വെല്‍നസ് ചാലഞ്ചേര്‍സ് ഖത്തറിന്റെവെല്‍നസ് ഹാപ്പിനസ് ഈവന്റ് 2022 ഫിറ്റ്‌നസ്, സ്‌പോര്‍ട്‌സ് രംഗങ്ങളിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.


എവറസ്റ്റ് കീഴടക്കി അയണ്‍ മാന്‍ പട്ടം കരസ്തമാക്കിയ അബ്ദുല്‍ നാസ്സര്‍ ആയിരുന്നു ഉല്‍ഘാടകന്‍. സൈക്ലിസ്‌റ് ശ്വേത ക്രിസ്റ്റി, അത്‌ലറ്റ് സക്കീര്‍ ചെറായി, മൈന്‍ഡ് പവര്‍ ട്രെയിനറും ഐബിആര്‍ വേള്‍ഡ് റിക്കോര്‍ഡ് ഹോള്‍ഡറുമായ ഷഫീഖ് മുഹമ്മദ്, കോച്ച് ശരീഫ് ഗനി എന്നിവര്‍ വീശിഷ്ട അതിഥികളായിരുന്നു.


ഇന്‍ഫോടെയിന്‍മെന്റ് എന്ന സെക്ഷനില്‍ റേഡിയോ മലയാളത്തിലെ ആര്‍.ജെ.ജിബിന്റെ ആക്ടിവിറ്റികളിലൂടെയുള്ള ഇന്ററാക്ടീവ് സെഷന്‍ സദസ്സിനു വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. കൂടാതെ നിരവധി ആരോഗ്യ – മോട്ടിവേഷന്‍ സെഷനുകളിലൂടെ സദസ്സിനെ ജീവസുറ്റതാക്കാന്‍ അതിഥികള്‍ക്ക് കഴിഞ്ഞു.

കുട്ടികള്‍ക്കായുള്ള സെഷനുകള്‍ ആര്‍.ജെ.ജിബിന്‍ മനോഹരമാക്കി .ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 3 ഭാഗ്യശാലികള്‍ക്ക് വെല്‍നസ് ചാലഞ്ചേര്‍സ് സ്‌പോണ്‍സര്‍ ചെയ്ത സിസിടിവി കാമറകള്‍ സമ്മാനമായി നല്‍കി . നൗഫല്‍, സമീര്‍, എന്നിവര്‍ വിവിധ സെഷനുകള്‍ ക്ക് നേതൃത്വം നല്‍കി.

അബി ജോര്‍ജ് അധ്യക്ഷനായ പരിപാടിയില്‍ ഫൈസല്‍ പേരാമ്പ്ര സ്വാഗതവും അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!