എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ്, ഖത്തറിലെ ഫ്‌ളൈ നാസ് ജി.എസ്.എ
അമാനുല്ല വടക്കാങ്ങര
ദോഹ. സൗദി അറേബ്യയുടെ മികച്ച ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ നാസിന്റെ ഖത്തര്‍ ജി.എസ്.എ ആയി എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിനെ നിശ്ചയിച്ചു.
സൗദിക്കും ഖത്തറിനുമിടയില്‍ ഫ്‌ളൈ നാസ് സേവനങ്ങള്‍ ആരംഭിക്കുന്നതിനും ആവശ്യമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സുമായുള്ള സഹകരണം സഹായകമാകുമെന്നാണ് ഫ്‌ളൈ നാസ് പ്രതീക്ഷിക്കുന്നത്.
വിന്റര്‍ഷെഡ്യൂളില്‍ സൗദിയില്‍ നിന്നും സേവനം തുടങ്ങാനാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് അറിയിച്ചു.
30 വിമാനങ്ങളുള്ള, ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളടക്കം 35 ഡെസ്റ്റിനേഷനുകളിലേക്കായി 1200-ലധികം പ്രതിവാര ഫ്‌ളൈറ്റുകള്‍ നടത്തുന്ന സൗദി അറേബ്യയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള കാരിയറാണ് ഫ്‌ളൈനാസ്. 2007-ല്‍ ആരംഭിച്ചതിനുശേഷം, ഫ്‌ളൈനാസ് 43 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചു. ഈ എണ്ണം കഴിഞ്ഞ 12 വര്‍ഷമായി ക്രമാനുഗതമായി വളര്‍ന്നു വരുന്നുവെന്നത് എയര്‍ലൈനിന്റെ പുരോഗതിയുടേയും അംഗീകാരത്തിന്റേയും തെളിവാണ്. മികച്ച ബജറ്റ് എയര്‍ലൈനിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി സ്വന്തമാക്കിയാണ് ഫ്‌ളൈ നാസ് മുന്നേറുന്നത്.