ഫാന്‍ വില്ലേജുകളില്‍ കാബിന്‍ സ്റ്റൈല്‍ അക്കമഡേഷനുമായി സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി
അമാനുല്ല വടക്കാങ്ങര
ദോഹ : ഫിഫ 2022 ലോകകപ്പ് ഖത്തറിനായി എത്തുന്ന ആരാധകര്‍ക്ക് ഫാന്‍ വില്ലേജുകളില്‍ കാബിന്‍ സ്റ്റൈല്‍ അക്കമഡേഷനുമായി സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി. അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍ ഹോട്ടലുകള്‍, ക്രൂയിസ് ഷിപ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഓപ്ഷനുകളാണ് സംഘാടകര്‍ ഒരുക്കുന്നതെന്നും ഫാന്‍ വില്ലേജുകളിലെ കാബിന്‍ സ്റ്റൈല്‍ അക്കമഡേഷന്‍ ആകര്‍ഷകമായ മറ്റൊരു ഓപ്ഷനായിരിക്കുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയില്‍ ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമര്‍ അല്‍ ജാബര്‍ ഖത്തര്‍ ടെലിവിഷനോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ ഫ്രീ സോണ്‍, മാള്‍ ഓഫ് ഖത്തര്‍, ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാള്‍ എന്നിവിടങ്ങളിലെ ഫാന്‍സ് വില്ലേജുകള്‍ക്ക് കീഴിലുള്ള മൂന്ന് കേന്ദ്രങ്ങളിലാണ് ക്യാബിന്‍ ശൈലിയിലുള്ള താമസസൗകര്യം ഒരുക്കുന്നതെന്നും മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സൗകര്യമുള്ള കേന്ദ്രങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.