
Archived Articles
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമാഘോഷിച്ച് കെ.ബി.എഫ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഇന്ത്യന്‍ എംബസിയുടെ ആഭമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നിരവധി കെ.ബി.എഫ് നേതാക്കളാണ് സംബന്ധിച്ചത്.
വൈകുന്നേരം ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഒത്തുചേര്‍ന്ന് സവിശേഷമായ കേക്ക് മുറിച്ചും കെബിഎഫ് സ്വാതന്ത്ര്യ ദിനാഘോഷം കേമമാക്കി