ടീ ടൈം ഗോപിസുന്ദര്‍ ലൈവ് എന്‍സെംബിള്‍ സെപ്റ്റംബര്‍ 15 നു ദോഹയില്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഗോപിസുന്ദര്‍, അമൃത സുരേഷ് , ജാസ്സിം ജമാല്‍ ,ശ്വേത അശോക് തുടങ്ങി 13 അംഗ ടീം ഗോപിസുന്ദര്‍ ലൈവ് എന്‍സെംബിളുമായി ദോഹയില്‍ എത്തുന്നു . സെപ്റ്റംബര്‍ 15 വ്യാഴം വൈകിട്ട് 7.30 മുതല്‍ അല്‍ അറബി സ്‌പോര്‍ട്‌സ് ആന്‍ഡ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പരിപാടി നടക്കുന്നത് .
മലയാളം, തെലുഗ് , തമിഴ് തുടങ്ങി ഇന്ത്യയിലെ വ്യത്യസ്ഥ ഭാഷകളിലായി ഗായകന്‍, സംഗീത സംവിധായകന്‍, ഗാനരചയിതാവ് ,മ്യൂസിക് പ്രോഗ്രാമ്മര്‍ എന്നീ മേഖലകളില്‍ മികവ് തെളിയിച്ച ഗോപിസുന്ദറും , 2007 ലെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ രംഗത്തുവന്ന് നിരവധി റിയാലിറ്റി ഷോകളിലൂടെയും ചലച്ചിത്ര ഗാനങ്ങളിലൂടെയും, സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെയും തിളങ്ങി നില്‍ക്കുന്ന ഗായിക അമൃത സുരേഷും ഒപ്പം റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ പിന്നണി ഗായിക ശ്വേത അശോക് , ഗായകന്‍ ജാസിം ജമാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഖത്തറിനെ സംഗീത സാന്ദ്രമാക്കുവാന്‍ എത്തുന്നത്.
റേഡിയോ മലയാളം 98.6, ഖത്തര്‍ മലയാളി മംസ്, ക്രിയേറ്റീവ് ഇവന്റ് മീഡിയ എന്നിവയുമായി സഹകരിച്ച് ് ഖത്തറിലെ ബ്ലൂ ഡോള്‍ഫിന്‍ കോണ്‍ട്രാക്ടിങ് ആന്‍ഡ് സര്‍വീസസ്സ് കമ്പനിയാണ് സംഗീതനിശ സംഘടിപ്പിക്കുന്നത്. ക്യുബ്‌സ് എന്റര്‍ടൈന്‍മെന്റ് ഇവന്റ് പാര്‍ട്ണറായും ടീ ടൈം മുഖ്യ പ്രായോജകരായും സ്‌കൈ ബ്യൂട്ടി സെന്റര് ആന്‍ഡ് സ്പാ , പെപ്‌സി സഹ പ്രായോജകരയുമായാണ് ഗോപിസുന്ദര്‍ ലൈവ് എന്‍സെംബിള്‍ ഖത്തറിലേക്ക് എത്തുന്നത്. റേഡിയോ മലയാളം 98.6 എഫ്എം ലെ ആര്‍ജെ , ആര്‍ജെ ജിബിന്‍ ആണ് സംഗീത നിശ സംവിധാനം ചെയ്യുന്നത്.
അല്‍ ഒസ്റ റെസ്റ്ററന്റില്‍ നടന്ന ടിക്കറ്റ് ലോഞ്ചിംഗ് ചടങ്ങില്‍ അന്‍വര്‍ ഹുസൈന്‍ (സിഇഒ റേഡിയോ മലയാളം 98.6 എഫ്എം),ജംഷാദ് (ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ – ടീടൈം), സുരേഷ് ബാബു( സ്‌കൈ ബ്യൂട്ടി സെന്റര് ആന്‍ഡ് സ്പാ), തയ്സീര്‍(ബ്ലൂ ഡോള്‍ഫിന്‍ കോണ്‍ട്രാക്ടിങ് ആന്‍ഡ് സര്‍വീസസ് ),നൗഫല്‍ അബ്ദുള്‍ റഹ്‌മാന്‍ (റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് ഹെഡ് ), ആര്‍ജെ ജിബിന്‍( റേഡിയോ മലയാളം98.6 എഫ്എം), ഇന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ ഷഫീക് അറക്കല്‍ ,ഷഫീഖ് കണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രശസ്ത ഗായകരോടൊപ്പം ദോഹയെ സംഗീത സാന്ദ്രമാക്കുവാന്‍ ഡ്രംസ് – അരുണ്‍ , കീയ്‌സ് –വിഷ്ണു ,ബാസ്സ് ഗിറ്റാര്‍ -ജസ്റ്റിന്‍ ,ഫ്‌ലൂട് -നിഖില്‍ ,ഗിറ്റാര്‍ -അഭിജിത് , സൗണ്ട് എഞ്ചിനീയര്‍ -യോഗി , വീഡിയോ ജോക്കി അര്‍ജുന്‍ എന്നിവരും എത്തുന്നു .സിംഫണി ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ് ആണ് സംഗീത നിശയുടെ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ചെയ്യുന്നത് .
50 മുതല്‍ 500 വരെയാണ് ടിക്കറ്റ് നിരക്കുകള്‍ .ക്യു ടിക്കറ്റ്‌സ് വഴിയും 77114488 എന്ന നമ്പര്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാണ് . സെപ്റ്റംബര്‍ 15 വ്യാഴം വൈകിട്ട് 7മണി മുതല്‍ പ്രവേശനം അനുവദിക്കും.