Breaking News

സലത്തയിലും ഓള്‍ഡ് അല്‍ ഹിത്മിയിലുമുള്ള രണ്ട് മസാജ് പാര്‍ലറുകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടി

അമാനുല്ല വടക്കാങ്ങര

ദോഹ. സലത്തയിലും ഓള്‍ഡ് അല്‍ ഹിത്മിയിലുമുള്ള രണ്ട് മസാജ് പാര്‍ലറുകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടി . വാണിജ്യം, വ്യാവസായം, പൊതു കടകള്‍, വഴിയോര കച്ചവടക്കാര്‍ എന്നിവ സംബന്ധിച്ച 2015 ലെ നിയമം നമ്പര്‍ (5) ലംഘിച്ചതിനാണ് പാര്‍ലറുകള്‍ അടച്ചതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പൊതുവായതും നിര്‍ദ്ദിഷ്ടവുമായ ആവശ്യകതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ആവശ്യമായ ലൈസന്‍സ് നേടാതെ വാണിജ്യപരമായ പ്രവര്‍ത്തനം നടത്തുകയും ചെയ്തതാണ് ലംഘനം.

ഖത്തറിലുടനീളമുള്ള വിപണികളും വാണിജ്യ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി വാണിജ്യ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിന്റെ അളവ് മന്ത്രാലയം വിലയിരുത്തുന്നും.

ഇക്കാര്യത്തില്‍, വാണിജ്യ, വ്യാവസായിക, സമാന പൊതു കടകള്‍, വഴിയോര കച്ചവടക്കാര്‍ എന്നിവ സംബന്ധിച്ച 2015 ലെ നമ്പര്‍ (5) നിയമത്തില്‍ അനുശാസിക്കുന്ന ബാധ്യതകള്‍ നിറവേറ്റുന്നതില്‍ ഒരു അനാസ്ഥയും വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

എന്തെങ്കിലും നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 16001 എന്ന കോള്‍ സെന്റര്‍ നമ്പര്‍ വഴിയോ
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ Twitter @MOCIQATAR, Instagram MOCIQATAR
വഴിയോ ബന്ധപ്പെടണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!