Archived Articles
ഇടപ്പാളയം ഖത്തര്‍ ഈണം ഫെസ്റ്റ് സെപ്റ്റംബര്‍ 30 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തിലെ എടപ്പാള്‍ സ്വദേശികളുടെ കൂട്ടായ്മയായ ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍, ഈദ് – ഓണാഘോഷപരിപാടിയായ ഈണം ഫെസ്റ്റ് വിപുലമായ രീതിയില്‍ സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ (ന്യൂ സലത്ത ) വെച്ചു നടത്താന്‍ തീരുമാനിച്ചു. കൂടാതെ അന്തരിച്ച മുന്‍ പ്രസിഡന്റിന്റെ സ്മരണാര്‍ത്ഥം മണികണ്ഠ മേനോന്‍ സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 23, 24 തിയ്യതികളില്‍ ഹാമില്‍ട്ടണ്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്താനും തീരുമാനിച്ചു.
പ്രസ്തുത പരിപാടികളുടെ പോസ്റ്റര്‍ പ്രകാശനം മലയാളം എഫ്.എം. 986 സ്റ്റുഡിയോയില്‍ വെച്ചു നടന്നു. പ്രോഗ്രാം കണ്‍വീനര്‍ നൂറുല്‍ ഹഖ്, പ്രസിഡന്റ് അബൂബക്കര്‍, സെക്രട്ടറി റഷീദ്, ശ്രീജിത്ത്, ഷമീര്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.