മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയായിരുന്ന ബഹുമുഖ പ്രതിഭ ഡോ. എ എ മുഹമ്മദ് കുഞ്ഞി നാട്ടില്‍ നിര്യാതനായി.കാസര്‍കോഡ് ആനബാഗിലു സ്വദേശിയായ അദ്ദേഹം ഖത്തര്‍ ആരോഗ്യവകുപ്പില്‍ സെന്‍ട്രല്‍ ഫുഡ് ലാബ് ക്വാളിറ്റി കണ്‍ട്രോളറുമായിരുന്നു. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ ശ്രദ്ധേയനായിരുന്നു. ക്യൂട്ടിക്ക് ഖത്തര്‍ അംഗമായിരുന്ന അദ്ദേഹം 2010 ലാണ് ദോഹ വിട്ടത്. നാട്ടിലെത്തിയ ശേഷവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
കാസര്‍കോട് സിപിസിആര്‍ഐ, ഖത്തര്‍ യൂണിവേഴ്സിറ്റി, ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ ബയോടെക്‌നോളജികല്‍ സ്റ്റഡീസ് ,ലണ്ടന്‍, കാസര്‍കോട് പീസ് പബ്ലിക് സ്‌കൂള്‍, കാസര്‍കോട് എംപി ഇന്റര്‍നാഷനല്‍ അകാഡമി തുടങ്ങിയയിടങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: ശമീം കുഞ്ഞി.അബ്ദുല്‍ ബഷീര്‍, നസീം സുല്‍ത്തന, ഡോ. നജ്മ രഹ്ന എന്നിവര്‍ മക്കളും കരീം (ഗോള്‍ഡന്‍ ഫര്‍ണിചര്‍), ജശ്മീര്‍ (ഖത്തര്‍) എന്നിവര്‍ മരുമക്കളുമാണ് .
ഡോ. എ എ മുഹമ്മദ് കുഞ്ഞി ക്ക് വേണ്ടിയുള്ള മയ്യത്ത് നമസ്‌കാരം ഇന്നലെ ഇശാ നമസ്‌കാരാനന്തരം ഐന്‍ ഖാലിദിലെ അല്‍ മന മസ്ജിദില്‍ നടന്നു.